
എല്ലാ മേഖലയിലും പരാതിപരിഹാര സെല്‍ വേണമെന്നും, സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ താരസംഘടനകള്‍ക്ക് കഴിയണമെന്നും മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ.‘ആര്‍ജ്ജവ 2022’ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവേയാണ് കെ കെ ശൈലജയുടെ പ്രതികരണം.
എംഎല്‍എയുടെ വാക്കുകൾ :
‘എല്ലാ മേഖലയിലും പരാതിപരിഹാര സെല്‍ വേണം. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ താരസംഘടനകള്‍ക്ക് കഴിയണം. സിനിമാ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകളും അതുകേള്‍ക്കാന്‍ സംഘടനകളും തയ്യാറാകണം. പരാതി പറയാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടതില്ല. അനുഭവിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ ഉടനടി പറയണം.
കുടുംബത്തിലെ ഒരാള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ആ സമയത്ത് ഒപ്പം നില്‍ക്കേണ്ടത് മറ്റ് കുടുംബാംഗങ്ങളാണ്. ആ സമയത്ത് ന്യായമെന്ത്, അന്യായമെന്ത് എന്നൊന്നും നോക്കേണ്ടതില്ല. അതൊക്കെ പിന്നീട് നോക്കിയാല്‍ മതി.’
Post Your Comments