InterviewsLatest NewsNEWS

രാജുവിനോട് ചാൻസ് ചോദിക്കാറില്ല, തമ്മില്‍ കണ്ടാലും സിനിമയെക്കുറിച്ച് അധികം സംസാരിക്കാറില്ല: ഇന്ദ്രജിത്ത്

ടി.എസ് മോഹനന്റെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ശോഭനയും കേന്ദ്രകഥാപാത്രങ്ങളായ ‘പടയണി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് കടന്നു വന്നയാളാണ് ഇന്ദ്രജിത്ത് സുകുമാരൻ. പിന്നീട് നായകനായും, വില്ലനായും, സഹനടനായുമെല്ലാം നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ വേഷങ്ങളിലെത്തി ഇന്ദ്രജിത്ത് പ്രേക്ഷകരുടെ പ്രിയതാരമായി മാറി.

പൃഥ്വിയുടെ സംവിധാനത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ചും, പൃഥ്വിയോട് ചാന്‍സ് ചോദിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ഇന്ദ്രജിത്ത് ഇപ്പോള്‍ പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍. തങ്ങള്‍ തമ്മില്‍ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ലെന്നും, താന്‍ ചാന്‍സ് ചോദിക്കാറില്ലെന്നുമാണ് ഇന്ദ്രജിത്ത് പറയുന്നത്.

ഇന്ദ്രജിത്തിന്റെ വാക്കുകൾ :

‘വല്ലപ്പോഴുമാണ് ഞങ്ങള്‍ തമ്മില്‍ കാണാറുള്ളത്. ഞങ്ങള്‍ കണ്ടുമുട്ടിയിട്ട് തന്നെ ആറു മാസത്തോളമായി. പക്ഷേ അവനുമായി ഫോണില്‍ സംസാരിക്കാറുണ്ട്. തമ്മില്‍ കണ്ടാലും സിനിമയെക്കുറിച്ച് അധികം സംസാരിക്കാറില്ല. പേഴ്സണല്‍ കാര്യങ്ങളും ഫാമിലി കാര്യങ്ങളും മാത്രമാണ് സംസാരിക്കാറ്. ഞങ്ങള്‍ അങ്ങനെയാണ് സമയം ചിലവഴിക്കാറുള്ളത്. മാത്രമല്ല അവനോട് ഞാന്‍ ചാന്‍സ് ചോദിക്കാറില്ല. നിങ്ങള്‍ സ്വയം ഒരു വേഷം ആവശ്യപ്പെടുന്നതിന് പകരം, അവര്‍ക്ക് നിങ്ങളോട് ചോദിക്കാന്‍ തോന്നണം. അങ്ങനെയാണ് വേണ്ടത്.’ ഇന്ദ്രജിത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button