മോഹന്‍ലാലിന് അഭിനയത്തിനോടുള്ള ഡെഡിക്കേഷൻ തന്നെ സ്‌നേഹിക്കുന്നവരോടുള്ള ആത്മാര്‍ത്ഥതയാണ് : വൈശാഖ്‌

വൈശാഖ്‌ ചിത്രം മോണ്‍സ്റ്റര്‍ അണിയറയില്‍ ഒരുങ്ങുകയാണ്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിൽ ലക്കിസിങ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മോണ്‍സ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഒരു ദിവസം മോഹന്‍ലാലിന് ശാരീരികമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടപ്പോൾ ചിത്രീകരണം നിര്‍ത്തി വിശ്രമിക്കാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും തളര്‍ന്നു വീഴും വരെ ചെയ്യുമെന്നാണ് മോഹന്‍ലാല്‍ തമാശരൂപേണ പറഞ്ഞത് എന്നാണ് വൈശാഖ് പറയുന്നത്.

മോഹന്‍ലാലിന് അഭിനയത്തിനോടുള്ള ഡെഡിക്കേഷനെക്കുറിച്ച് ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് പറഞ്ഞത്. തന്നെ സ്‌നേഹിക്കുന്നവരോടുള്ള ആത്മാര്‍ത്ഥതയാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വൈശാഖിന്റെ വാക്കുകൾ :

‘മോണ്‍സ്റ്റര്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം സാറിന് തീരെ വയ്യായിരുന്നു. അപ്പോള്‍ അദ്ദേഹത്തോട് ഞാന്‍ പൊയ്ക്കോളൂ എന്ന് പറഞ്ഞു. പുള്ളി പാതി തമാശയായും പാതി കാര്യമായും പറഞ്ഞത് ഞാന്‍ തളര്‍ന്ന് വീഴുന്നത് വരെയും ഇത് ചെയ്യും എന്നാണ്. എനിക്ക് അത് വളരെ വൈകാരികമായി തോന്നി.

പുള്ളിയ്ക്ക് അത് ചെയ്യാതിരിക്കാം. മോഹന്‍ലാലിനെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെ അത് ചെയ്യും എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്’.

Share
Leave a Comment