കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേനക. എൺപതുകളിൽ നായികയായിരുന്ന മേനക തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ അഭിനയ മികവുകൊണ്ട് ആരാധകരുടെ ഇഷ്ട താരമായി മാറി. മലയാളം, തമിഴ് സിനിമകളെ കൂടാതെ തെലുങ്ക്, കന്നട സിനിമകൾ ഉൾപ്പെടെ നൂറിലധികം സിനിമകളിൽ മേനക വേഷമിട്ടു.
ഇപ്പോൾ, വനിതാ ദിനത്തോടനുബന്ധിച്ച് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ സംഘടിപ്പിച്ച ‘ആർജ്ജവം’ എന്ന പരിപാടിയിൽ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വനിതാ അഭിനേതാക്കൾ വിജയകരമായി ഒരു പരിപാടി സംഘടിപ്പിക്കുന്നതിൽ എല്ലാ പുരുഷന്മാർക്കും നന്ദി പറഞ്ഞുകൊണ്ടാണ് മേനക സംസാരിച്ചത്. സ്ത്രീകൾ യാത്ര പോകുമ്പോൾ അതിൽ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷൻ വേണമെന്നും അല്ലെങ്കിൽ ശരിയാവില്ല എന്നും മേനക പറയുന്നു.
‘എല്ലാ സ്ത്രീകളും നവര്തനങ്ങളാണ്. നവരത്നങ്ങൾ പതിച്ച സ്വർണം ഇടുമ്പോൾ തന്നെ നല്ല ഭംഗിയാണ്, എല്ലാ പുരുഷന്മാരും സ്വർണങ്ങളാണ്, സ്ത്രീകൾ നവരത്നങ്ങളും. ആ ഒരു ഭംഗി ഒരിക്കലും മാറില്ല. സ്ത്രീകൾ യാത്ര പോകുമ്പോൾ അതിൽ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷൻ വേണം. അല്ലെങ്കിൽ ശരിയാവില്ല. നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത്. അല്ലെങ്കിൽ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നെ എന്ന് ചോദിക്കാൻ ആളുണ്ടാവുമായിരുന്നു,’ മേനക പറഞ്ഞു.
Post Your Comments