പ്രേം നസീറിനെ പോലെ സുന്ദരനായ നടനെ മറ്റൊരു ഭാഷയിലും താന്‍ കണ്ടിട്ടില്ലെന്ന് ക്യാമറമാന് വേണു ജി. മണ്മറഞ്ഞു പോയെങ്കിലും താരത്തിന്റെ പെരുമാറ്റവും അച്ചടക്കവും സത്യസന്ധയുമൊക്കെ ഇപ്പോഴും സിനിമ കോളങ്ങളില്‍ ചര്‍ച്ചയാവാറുണ്ട്. തന്റെ സിനിമ കരിയറില്‍ ഏറ്റവും കൂടുതല്‍ സഹായിച്ച വ്യക്തിയാണ് പ്രേം നസീര്‍ എന്നാണ് മാസ്റ്റര്‍ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ വേണു പറയുന്നത്.
വേണുവിന്റെ വാക്കുകൾ :
അധികം ആരേയും വേദനിപ്പിക്കാത്ത ആളാണ് പ്രേം നസീര്‍. സിനിമ രംഗത്ത് ആരെങ്കിലും കുറ്റം പറയാത്ത വ്യക്തിയുണ്ടെങ്കില്‍ അത് പ്രേം നസീര്‍ മാത്രമാണ്. അദ്ദേഹത്തെ ആരും കുറ്റം പറയില്ല. ദേഷ്യം അദ്ദേഹത്തിന്റെ മുഖത്ത് കാണാന്‍ കഴിയുന്നത് സിനിമയില്‍ മാത്രമാണ്. പ്രേം നസീറിനെ പോലെ സുന്ദരനായ നടനെ മറ്റൊരു ഭാഷയിലും താന്‍ കണ്ടിട്ടില്ല.
ഒരിക്കല്‍ വേളി കായലില്‍ ഒരു പാട്ട് ചിത്രീകരിക്കുകയായിരുന്നു. പല്ലവി എടുത്തു, വള്ളത്തില്‍ പോകുന്ന കുറെ ഷോട്ടുകള്‍ എടുത്തു, അനു പല്ലവി എടുത്തു. അതിന് ശേഷം ബിജിഎം എടുക്കാനായി ബോട്ട് കരയ്ക്ക് അടുപ്പിച്ചപ്പോള്‍ അദ്ദേഹത്തിന് ദാഹിച്ചു. വെളളം വേണമെന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന് വേണ്ടി വെള്ളം വാങ്ങാനായി വണ്ടി പോയിരിക്കുകയായിരുന്നു. അപ്പോള്‍ ഷൂട്ടിംഗ് കണ്ട് കൊണ്ട് നില്ക്കുന്ന കുറെ ചെറിയ പയ്യന്മാര് ഉണ്ടായിരുന്നു. അവര്‍ അദ്ദേഹത്തിന് ഒരു കരി പിടിച്ച ചട്ടിയില്‍ വെള്ളം കൊണ്ട് കൊടുത്തു. അദ്ദേഹം അത് സ്നേഹത്തോടെ വാങ്ങി കുടിക്കുകയും ചെയ്തു. ആ കുഞ്ഞ് മനസ്സിന് വിഷമം തോന്നരുതെന്ന് വിചാരിച്ചാണ് അദ്ദേഹം ആ വെള്ളം വാങ്ങി കുടിച്ചത്. ഇന്നത്തെ കാലത്ത് ഏത് നടന് ഇങ്ങനെ ചെയ്യും.
Post Your Comments