ജയ് ഭീം കണ്ട ശേഷം ഷൈലജ ടീച്ചര്‍ വിളിച്ചത് താനൊരിക്കലും മറക്കില്ലെന്ന് തമിഴ് താരം സൂര്യ. തന്റെ പുതിയ ചിത്രമായ എതർക്കും തുനിന്തവന്റെ പ്രചാരണത്തിനായി കേരളത്തിൽ എത്തിയ സൂര്യ കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ടീച്ചര്‍ വിളിച്ചിട്ട് ചിത്രം ഇഷ്ടമായെന്ന് പറഞ്ഞത് തങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് താരം വ്യക്തമാക്കിയത്.
സൂര്യയുടെ വാക്കുകൾ :
ജയ് ഭീം എന്ന ചിത്രം കണ്ട ശേഷം ഷൈലജ ടീച്ചര്‍ വിളിച്ചു. ആ കോള്‍ താനൊരിക്കലും മറക്കില്ല. ഷൈലജ ടീച്ചറെ ഒരു റോള്‍ മോഡലും സൂപ്പര്‍ സ്റ്റാറുമൊക്കെയായാണ് ഞങ്ങള്‍ കാണുന്നത്. ടീച്ചര്‍ വിളിച്ചിട്ട് ചിത്രം ഇഷ്ടമായെന്ന് പറഞ്ഞത് ഞങ്ങള്‍ക്ക് ലഭിച്ച വലിയ അംഗീകാരമാണ്. കൂടുതല്‍ നല്ല ചിത്രങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാണത്.
കേരളം എല്ലാ കാര്യത്തിലും മറ്റുളളവര്‍ക്ക് മാതൃകയാണ് സാമൂഹിക മാറ്റത്തിന്റെ കാര്യത്തിലായാലും സിനിമയുടെ കാര്യത്തിലായാലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. ഹൈദരാബാദോ മുംബൈയിലോ എവിടെ പോയാലും മലയാള സിനിമകളെ കുറിച്ചാണ് കൂടുതല്‍ ചര്‍ച്ചകളും നടക്കാറ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും ജോജിയും തുടങ്ങി മിന്നല്‍ മുരളി വരെയുള്ള ചിത്രങ്ങള്‍ അക്കാര്യം വ്യക്തമാക്കും. ആ വഴിയിലുള്ള ഞങ്ങളുടെ ശ്രമമാണ് ജയ് ഭീം പോലുള്ള ചിത്രങ്ങള്‍.
Post Your Comments