എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണെന്നും, രാജ്യത്തെ പിടിച്ചുലച്ച ഹിജാബ് വിഷയത്തില്‍ ചില മതപണ്ഡിതരുടെ ന്യായീകരണങ്ങള്‍ കേട്ടാല്‍ ചിരി വരുമെന്നും ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന. ഇപ്പോൾ നടക്കുന്ന ഹിജാബ് വിഷയത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിൽ എഴുതിയ പംക്തിയിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ട്വിങ്കിള്‍ ഖന്നയുടെ വാക്കുകൾ :
എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. അതിലേക്ക് താന്‍ ഒരിക്കലും കൈ കടത്തില്ല. എന്നാല്‍ ഹിജാബും ബുര്‍ഖയും ധരിച്ചാല്‍ പുരുഷന്മാരുടെ പ്രലോഭനങ്ങളില്‍ നിന്ന് സുരക്ഷിതരായിരിക്കുമെന്ന തരത്തിലുള്ള ചില മതപണ്ഡിതരുടെ ന്യായീകരണങ്ങള്‍ കേൾക്കുമ്പോൾ തനിക്ക് ചിരി വരും.
ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ പിന്‍സീറ്റിലേക്ക് ഇരുന്ന ശേഷം പുരോഗമനപരമായി ചിന്തിക്കുന്ന യുവതലമുറയ്ക്ക് അവസരം നൽകണം. സ്ത്രീകളുടെ തല കണ്ടു എന്നത് കൊണ്ട് അവരെ പീഡിപ്പിക്കണമെന്ന് തോന്നുന്ന പുരുഷന്മാര്‍ വളരെ കുറവാണ്. കാമുകിയെ കൊണ്ട് ഡേറ്റിംഗിന് പോകുമ്പോൾ നിന്റെ തല എത്ര സുന്ദരമായിരിക്കുന്നു എന്ന് ആരെങ്കിലും പറയുമോ’.
Post Your Comments