CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

തൊണ്ണൂറ് ശതമാനം സിനിമകളോടും ഞാന്‍ നോ പറയുകയാണ്, കാരണം വ്യക്തമാക്കി അജു വര്‍ഗീസ്

കൊച്ചി: മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ അഭിനയ രംഗത്ത് കടന്നുവന്ന് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് അജു വര്‍ഗീസ്. സ്ഥിരം ഹാസ്യവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന താരം ഇപ്പോൾ സീരിയസ് വേഷങ്ങളിലും ശ്രദ്ധനേടുന്നുണ്ട്. തനിക്ക് വരുന്ന തൊണ്ണൂറ് ശതമാനം സിനിമകളോടും നോ പറയുകയാണെന്ന് അജു വര്‍ഗീസ് പറഞ്ഞതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സിനിമകളോട് നോ പറയുന്നത് വർദ്ധിച്ചു എന്ന പരാതി സത്യമാണെന്ന് അജു പറയുന്നു.

‘സിനിമകളോട് നോ പറയുന്നത് വര്‍ദ്ധിച്ചുവെന്ന പരാതി സത്യമാണ്. താനെന്ന നടന്‍ കുറച്ചു കൂടി പാകപ്പെടേണ്ട സമയമായെന്നു തോന്നി. സ്ഥിരം ചെയ്യുന്ന റോളുകള്‍ ബോറടിച്ചു. ഒരേ തരം വേഷങ്ങള്‍ ചെയ്യുന്നതു കൊണ്ടു സിനിമയോട് ഇഷ്ടം കൂടുന്നതേയില്ല. മറിച്ചു വ്യത്യസ്തമായ വേഷങ്ങള്‍ എന്നെ സിനിമയോടു കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുന്നുമുണ്ട്. ‘കമല’യിലാണ് ഈ മാറ്റം ആദ്യം അനുഭവിച്ചത്. പിന്നീട് ഹെലനിലെ രതീഷെന്ന കഥാപാത്രവും മിന്നല്‍ മുരളിയിലെ പോത്തനും വഴി, മേപ്പടിയാനിലെ തടത്തില്‍ സേവ്യറിലെത്തിയപ്പോള്‍ അതു കൂടുതല്‍ തെളിമയുള്ളതായി,’ അജു വര്‍ഗീസ് വ്യക്തമാക്കി.

ബഹുമാനം പോലും കിട്ടാന്‍ പൈസ ഉണ്ടായാല്‍ മതി, എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠമാണത് : രേഖ രതീഷ്

തന്നെ തേടിയെത്തുന്ന 90 ശതമാനം കഥകളോടും ‘നോ’ പറയാന്‍ കാരണം അവയില്‍ മിക്കതിലും തന്നെയാണു നായക സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത്. തന്റെ കുറവുകളെ കുറിച്ച് കൃത്യമായ ബോധ്യം തനിക്കുണ്ട്. തന്റെ കുറവുകള്‍ ഉള്‍ക്കൊള്ളുന്ന നായക വേഷമാണു വരുന്നതെങ്കില്‍ മാത്രം ചെയ്യാം. സീരിയസ് വേഷങ്ങള്‍ മാത്രമേ ഇനി ചെയ്യൂ എന്നല്ല ഇതു വരെ പറഞ്ഞതിന്റെ അര്‍ഥം. എല്ലാത്തരം വേഷങ്ങളും വേണം. പക്ഷേ, ആ വേഷം വേറിട്ടതാകണം. നായകനാകണമെന്ന ആഗ്രഹം ഒരിക്കലും തോന്നിയിട്ടില്ല,’ അജു വര്‍ഗീസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button