ബിഗ് ബിയില്‍ നിന്നും ഭീഷ്മ പര്‍വ്വത്തിലേക്ക് എത്തിയപ്പോള്‍ അമല്‍ നീരദിനും മമ്മൂക്കയ്ക്കും സംഭവിച്ച മാറ്റത്തെ കുറിച്ച് ലെന. ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടി ഓപ്പണായിട്ടാണ് അഭിനയിക്കുന്നതെന്നും, അദ്ദേഹത്തിന്റെ ഇളകിയുള്ള അഭിനയമായിരിക്കും ഏറ്റവും വലിയ ട്രീറ്റെന്നുമാണ് കൗമുദി മൂവീസ് നടത്തിയ ചാറ്റ് ഷോയിൽ ലെന പറയുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രമായ മൈക്കിളിന്റെ പെങ്ങൾ സൂസൻ ആയിട്ടാണ് ലെന അഭിനയിക്കുന്നത്.
ലെനയുടെ വാക്കുകൾ :
‘ബിഗ് ബിയില്‍ നിന്നും നിന്നും ഭീഷ്മപര്‍വ്വത്തിലേക്ക് എത്തുമ്പോള്‍ മമ്മൂക്കയും അമലേട്ടനും ഒരുപാട് മാറിയിട്ടുണ്ട്. ഭീഷ്മപര്‍വ്വത്തിലെ മമ്മൂക്കയുടെ അഭിനയം ഭയങ്കര ഓപ്പണായിരുന്നു. മമ്മൂക്കയുടെ അടുത്ത് ഫ്രീയായി എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഫ്രീ ഒന്നുമല്ല, എനിക്ക് കാശ് തന്നിട്ടാണ് അഭിനയിക്കാന്‍ വന്നത് എന്നാണ് എന്നോട് പറഞ്ഞത്.
ഭീഷ്മപര്‍വ്വത്തിലെ ഏറ്റവും വലിയ ട്രീറ്റ് മമ്മൂക്കയുടെ ഇളകിയുള്ള അഭിനയമായിരിക്കും. അത് മമ്മൂക്കയ്ക്ക് അമല്‍ നീരദിനോടുള്ള ട്രസ്റ്റാണ്. അമല്‍ നീരദിന് കഴിയുമെന്ന് മമ്മൂക്കയ്ക്കറിയാമായിരുന്നു. പിന്നെ ഈ സിനിമയില്‍ വലിയ കൂട്ടായ്മ ഉണ്ട്.
Post Your Comments