
മലയാള സിനിമയിലെ താരപുത്രന്മാരെക്കുറിച്ച് തനിക്കുള്ള അഭിപ്രായം പങ്കുവച്ച് നടൻ കൊല്ലം തുളസി. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. താരപുത്രന്മാരിൽ ഏറ്റവും റേഞ്ച് ഉള്ള നടൻ ഫഹദ് ഫാസിൽ ആണെന്നും പ്രണവിന്റെ അഭിനയം കാണുമ്പോൾ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ തോന്നുന്നുവെന്നുമാണ് താരം പറയുന്നത്.
കൊല്ലം തുളസിയുടെ വാക്കുകൾ :
പ്രണവിന്റെ ഞാന്‍ കണ്ടിട്ടുണ്ട്. കാളിദാസനെ ഞാൻ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മകന്റെ സിനിമ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ സിനിമയും കണ്ടിട്ടുണ്ട്. ഇവരില്‍ എനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണ്. മറ്റുള്ളവരേക്കാള്‍ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദ് ഫാസിലിനെ തോന്നിയിട്ടുള്ളത്. മമ്മൂട്ടിയുടെ മകന്‍ ആണെന്നുള്ള കാര്യം ദുല്‍ഖര്‍ തെളിയിച്ചു. കഴിവുള്ള നടനാണെന്ന് തെളിഞ്ഞു. മമ്മൂട്ടിയുടെ തലത്തിലേക്ക് വരാന്‍ കിടക്കുന്നേയുള്ളൂ.
പ്രണവിനെ കാണുമ്പോള്‍ എനിക്കൊരു കൊച്ചു കുട്ടിയെയാണ് ഓര്‍മ്മ വരുന്നത്. അവനെക്കൊണ്ട് ഇതൊക്കെ നിര്‍ബന്ധിച്ച് ചെയ്യിക്കുകയാണ്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് വിടുന്നത് പോലെയാണ് തോന്നിയത്. പക്ഷെ പുള്ളി കഴിവുള്ള നടനാണ്. വളര്‍ന്നു വരും.
ഈ മക്കളൊക്കെ വളര്‍ന്നു വരണമെങ്കില്‍ അച്ഛന്മാര്‍ ഒതുങ്ങണം. സുരേഷ് ഗോപിയടക്കം. അച്ഛനും മകനുമൊക്കെയാണെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹം കാണില്ലേ. അച്ഛന്റേയും മകന്റേയും സിനിമ ഒരേ ദിവസം റിലീസ് ചെയ്യുമ്പോള്‍ ആരുടെ സിനിമ വിജയിക്കണം എന്നായിരിക്കും അച്ഛന്‍ ആഗ്രഹിക്കുക? സ്വഭാവികമായിട്ടും മകന്റെ സിനിമ വിജയിക്കണമെന്ന് പ്രാര്‍ത്ഥിക്കുമോ? അതേസമയം നന്ദിയും ഗുരുത്വവും സ്മരണയുമുള്ള മക്കളാണ് ഇവരെല്ലാം. അതുകൊണ്ടാണ് അവര്‍ രക്ഷപ്പെടുന്നതും. അതില്ലാതെ പോയവരൊക്കെയും രക്ഷപ്പെടാതെ പോയിട്ടുണ്ട്. വേറെ ആരുടെയൊക്കെ മക്കള്‍ സിനിമയില്‍ വന്നിട്ടുള്ളതാണ്.
Post Your Comments