GeneralLatest NewsNEWS

പ്രഥമ ടി ദാമോദരന്‍ മാസ്റ്റര്‍ പുരസ്ക്കാരം നേടി സംവിധായകൻ ജിയോ ബേബി

മികച്ച രാഷ്ട്രീയ സിനിമക്കുള്ള പ്രഥമ ടി ദാമോദരന്‍ മാസ്റ്റര്‍ പുരസ്കാരത്തിന് സംവിധായകൻ ജിയോ ബേബി തിരഞ്ഞെടുക്കപ്പെട്ടു .10001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് സമ്മാനം. മലയാള സിനിമയില്‍ ലിംഗരാഷ്ട്രീയത്തിന്റെ ഉള്‍ക്കാഴ്ചകള്‍ കൊണ്ട് തിരുത്തുകള്‍ക്ക് വഴിയൊരുക്കിയ സിനിമയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന് ജൂറി വിലയിരുത്തി.

ടി ദാമോദരന്‍ മാസ്റ്ററുടെ പത്താം ഓര്‍മ്മവര്‍ഷത്തോടനുബന്ധിച്ച്‌ മാര്‍ച്ച്‌ 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം നല്‍കും.

2021 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ നിന്നുമാണ് മികച്ച രാഷ്ട്രീയ സിനിമയെ തിരഞ്ഞെടുത്തത്. ടി ദാമോദരന്‍ ഫൗണ്ടേഷന് വേണ്ടി കഥാകൃത്ത് വി ആര്‍ സുധീഷ്, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, കവിയും ചിത്രകാരനുമായ പോള്‍ കല്ലാനോട്, ചലച്ചിത്ര നിരൂപകനായ പ്രേംചന്ദ്, എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് സിനിമ തിരഞ്ഞെടുത്തത്.

 

shortlink

Related Articles

Post Your Comments


Back to top button