പൂത്തുലഞ്ഞ ചെമ്പകപൂമരത്തിന്റെ തണ്ടില്‍ ഇരിക്കുന്ന വെള്ളരിപ്രാവിനെ പോലെയാണ് ഹൃദയത്തിലെ പ്രണവെന്ന് സംവിധായകൻ ഭദ്രന്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഹൃദയത്തിനെ കുറിച്ചുള്ള തന്റെ അഭിപ്രായം സംവിധായകൻ വ്യക്തമാക്കിയിരിക്കുന്നത്. തന്നോട് എന്തുകൊണ്ട് പ്രണവിനെ കുറിച്ചും ഹൃദയം എന്ന ചിത്രത്തെ കുറിച്ചും സംസാരിക്കുന്നില്ലെന്ന് പലരും ചോദിച്ചെന്നാണ് ഭദ്രന് പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
പ്രണവിനെ ഇഷ്ടപ്പെട്ട അനവധി ആരാധകർ വാട്ട്സാപ്പിലൂടെ ചോദിച്ചു കൊണ്ടേയിരിക്കുന്നു, ഒരു അഭിനേതാവിന്റെ നല്ല പെർഫോമൻസിനെ കുറിച്ച് ആധികാരികമായി കുറിക്കുന്ന ഭദ്രൻ സർ എന്തേ ‘ഹൃദയ’ത്തിലെ പ്രണവിനെ മറന്നു പോയി. സത്യസന്ധമായും മറന്നതല്ല, എഴുതണമെന്ന് അന്ന് തോന്നി, പിന്നീട് അതങ്ങ് മറന്നു പോയി.
പൂത്തുലഞ്ഞു നിൽക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടിൽ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ കണ്ടപോലെ തോന്നി, ‘ഹൃദയ’ത്തിലെ പ്രണവ്. എന്ത് ഗ്രേസ് ഫുൾ ആയിരുന്നു ഫസ്റ്റ് ഹാഫിലെ ആ മുഖപ്രസാദം. പറച്ചിലിലും ശരീരഭാഷയിലും കണ്ട ആ താളബോധം അച്ഛനിൽ നിന്നും പകർന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു.’
Post Your Comments