InterviewsLatest NewsNEWS

ശ്രീകുട്ടന്‍ ചേട്ടന്റെ ശബ്‌ദം പോലെ തന്നെ തിരിച്ചറിയുന്ന ശബ്ദം ആയാല്‍ മാത്രമേ പാട്ടിന് ഗുണം ഉണ്ടാവുകയുള്ളൂ: ദീപക് ദേവ്

ബ്രോ ഡാഡി സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസനും എംജി ശ്രീകുമാറും ആദ്യമായി ഒരുമിച്ച് ആലപിച്ച ‘പറയാതെ വന്നെന്‍ ജീവനില്‍’ എന്ന് തുടങ്ങുന്ന ഗാനം ട്രെന്‍ഡിംഗില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിത എംജി- വിനീത് കോമ്പോയെ കുറിച്ച് പറയുകയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ് ഫില്‍മീബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ.

ദീപക് ദേവിന്റെ വാക്കുകൾ :

ഏകദേശം 10 വര്‍ഷത്തിന് ശേഷമാണ് വിനീത് തനിക്ക് വേണ്ടി പാട്ട് പാടുന്നത്. തന്റെ തുടക്കകാലത്താണ് വിനീത് തനിക്ക് വേണ്ടി പാട്ട് പാടുന്നത്. അന്ന് അവന്‍ ചെറിയ കുട്ടിയായിരുന്നു. സ്‌കൂള്‍ കലോത്സവത്തിന് വിനീതിന് ഫസ്റ്റ് കിട്ടിയിരുന്നത് മാപ്പിളപ്പാട്ടിനൊക്കെ ആയിരുന്നു. അങ്ങനത്തെ വിനീതില്‍ നിന്ന് ഇന്ന് കാണുന്നത് വിനീത് എന്ന സെലിബ്രിറ്റിലേയ്ക്കുള്ള മാറ്റം നമ്മളെയെല്ലാവരേയും ഏറെ സന്തോഷപ്പെടുത്തുന്നതാണ്. കാരണം വിനീത് ഭയങ്കര ഹാര്‍ഡ് വര്‍ക്കാണ്. പാട്ട് ഭയങ്കരമായി പഠിച്ചിട്ടെന്നുമില്ല. എന്നാല്‍ എന്ത് കേട്ട് കഴിഞ്ഞാലും തന്റെ സ്റ്റൈല്‍ അല്ലെങ്കില്‍ പോലും ശ്രമിച്ച് നോക്കും. എന്നിട്ട് തന്റേതായ ഒരു ഐഡിന്റിറ്റി ശബ്ദത്തില്‍ കൊണ്ടു വന്നു. എവിടെ വെച്ചും ഈ ശബ്ദം കേട്ടു കഴിഞ്ഞാല്‍ ‘വിനീത് ശ്രീനിവാസന്‍ അല്ലേ’ എന്ന് ചോദിക്കാനുള്ള സിഗ്നേച്ചര്‍ ശബ്ദത്തില്‍ കൊണ്ടു വന്നു.

ബ്രോ ഡാഡിയില്‍ ശ്രീകുട്ടന്‍ ചേട്ടനാണ് ലാലേട്ടന് പാടുന്നതെന്ന് അറിഞ്ഞപ്പോള്‍ പൃഥ്വിരാജിന് ആര് പാടും എന്നത് വലിയൊരു ചോദ്യ ചിഹ്നമായിരുന്നു. താന്‍ പൃഥ്വിയോട് പറഞ്ഞിരുന്നു, ശ്രീകുട്ടന്‍ ചേട്ടന്റെ ശബ്‌ദം എവിടെ എങ്ങനെ കേട്ടലും കണ്ണുംപൂട്ടി പറയാന്‍ പറ്റും. അതുപോലെ തന്നെ തിരിച്ചറിയുന്ന ശബ്ദം ആയാല്‍ മാത്രമേ ഈ പാട്ടിന് ഒരു ഗുണം ഉണ്ടാവുകയുള്ളൂ. ശ്രീകുട്ടന്‍ ചേട്ടനോടൊപ്പം ആര് എന്നൊരു ചോദ്യം വരാന്‍ പാടില്ല. പാട്ട് കേള്‍ക്കുന്ന ആളിന് എംജി ശ്രീകുമാറിനോടൊപ്പം വിനീതും ഉണ്ടോ! സൂപ്പര്‍ എന്ന് പറയണം… അങ്ങനെയാണ് വിനീതിനെ നോക്കിയാലോ എന്ന് പൃഥ്വിയോട് ചോദിക്കുന്നത്. അപ്പോള്‍ പൃഥ്വിയും സമ്മതിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button