GeneralLatest NewsNEWS

അവൾ കരയുന്നത് കാണാൻ ചിലർ കാത്ത് നിൽക്കുന്നുണ്ട്, എന്നാൽ അവൾ ശരിക്കും ധീര വനിതയാണ്: ഭാഗ്യലക്ഷ്മി

ആക്രമിക്കപ്പെട്ട നടി പരിമിതികളിൽ നിന്നുകൊണ്ട് പറയാനുള്ളത് പറഞ്ഞുവെന്നും, അവർ നടത്തിയത് വിപ്ലവമെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. താൻ നേരിട്ട അതിക്രമത്തെ കുറിച്ച് നടിയുടെ വെളിപ്പെടുത്തലിൽ റിപ്പോർട്ടർ ചാനൽ നടത്തിയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു ഞാനിതാ മുഖം കാണിക്കുന്നു, മുന്നിൽ നടക്കുന്നു എന്നാണ് അവൾ കാണിച്ച് തന്നിരിക്കുന്നത് എന്നും, അവൾ വലിയൊരു സന്ദേശമാണ് നൽകിയത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ :

പറയേണ്ടതെല്ലാം അവൾ പറഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പരിമിതികളിൽ നിന്നുകൊണ്ടാണ് അവൾ സംസാരിച്ചത്. കോടതിയിൽ കേസ് നടക്കുന്നതിനാൽ അവൾക്ക് പരിമിതികളുണ്ട്. വളരെ വളരെ ചുരുക്കി, നാളെ ഇതൊന്നും തിരിച്ചടിയാകാതിരിക്കാനുള്ള രീതിയിൽ ആണ് അവൾ സംസാരിച്ചത്. ഞാനും നടിയും ഒരു ദിവസം ഒരു മണിക്കൂറെങ്കിലും കുറഞ്ഞത് ബന്ധപ്പെടാറുണ്ട്. അപ്പോഴൊക്കെ ഈ വിഷയം വരാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. എന്നാൽ, ഈ വിഷയം അവൾക്ക് അവളുടെ ജീവിതത്തിൽ നിന്നും മറക്കാൻ സാധിക്കില്ല. അതെങ്ങനേയും കറങ്ങി തിരിഞ്ഞ് വരും.

നടി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം വളരെ മികച്ചതായിരുന്നു. ആരുടേയും പേര് പറയാതെ കേസിന് യാതൊരു വിഘാതവും സൃഷ്ടിക്കാതെ സമൂഹത്തിനോട് പറയാനുള്ള കാര്യങ്ങൾ അവൾ വളരെ മികച്ച രീതിയിൽ പറഞ്ഞു. ഒട്ടും വൈകാരികമാകാതെയാണ് അവൾ സംസാരിച്ചത്. സംസാരിക്കുമ്പോൾ വൈകാരികമാകുമോയെന്ന് ഭയപ്പെട്ടിരുന്നു. അവൾ കരയുന്നത് കാണാൻ ചിലർ കാത്ത് നിൽക്കുന്നുണ്ട്. അത് കാണരുതെന്ന് ആഗ്രഹിച്ചിരുന്നു. മനോഹരമായി തന്നെ അവർ സംസാരിച്ചു. അവൾ ശരിക്കും ധീര വനിത തന്നെയാണ്.

കേസ് ട്രയൽ തുടങ്ങിയപ്പോൾ തന്നെ അവൾ പറഞ്ഞിട്ടുണ്ട്. എത്രമാത്രം മാനസിക പീഡനമാണ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന്. പീഡിപ്പിച്ച് വിജയിക്കുകയെന്ന് പറയില്ലേ? ഒരു പെണ്ണ് നടു റോഡിൽ രണ്ടര മണിക്കൂർ അനുഭവിച്ചത് കോടതിയിൽ വന്ന് എട്ട് പേർ മാറി മാറി ചോദിക്കുകയാണ്, വിചാരണ തുടങ്ങും മുൻപ് പോലീസിന് മുൻപിൽ ഇതെല്ലാം വിശദീകരിക്കണം. ഇത് ഇങ്ങനെ പറയിപ്പിച്ച് പെൺകുട്ടിയെ മാനസികമായി തകർക്കുകയാണ്.

പ്രതിസ്ഥാനത്ത് ഉന്നതർ വരുമ്പോൾ തീവ്രത കൂടും. കാരണം പ്രതിസ്ഥാനത്ത് ഉന്നതർ വരുമ്പോൾ അയാളെ സംരക്ഷിക്കണമല്ലോ. നീ ഇത് ജീവിതാവസാനം വരെ മറക്കരുത്. ഇതായിരിക്കും നിന്റെയൊക്കെ ഗതി എന്നുള്ള ഭീഷണിയാണ്. വിചാരണ കോടതി കഴിഞ്ഞാൽ ഹൈക്കോടതി അതുകഴിഞ്ഞ് സുപ്രീം കോടതി ഇത് തന്നെ ആവർത്തിക്കേണ്ടേ?.

 

shortlink

Related Articles

Post Your Comments


Back to top button