InterviewsLatest NewsNEWS

നടി എന്ന നിലയില്‍ എന്നെ ഞാനാക്കിയത് മലയാള സിനിമയും പ്രേക്ഷകരുമെല്ലാം ആണ് : രോഹിണി

ആന്ധ്രാക്കാരിയാണെങ്കിലും ഒരുകാലത്ത് മലയാളസിനിമയിൽ നിറഞ്ഞു നിന്ന താരമായിരുന്നു രോഹിണി. ബാലനടിയായി സിനിമയിലേക്ക് എത്തിയെങ്കിലും പിന്നീട് നായികയായി മാറി ഇന്നും അഭിനയത്തില്‍ സജീവമാണ് രോഹിണി. നടന്‍ രഘുവരനെ വിവാഹം കഴിച്ചെങ്കിലും ഇരുവരും വേര്‍പിരിഞ്ഞു. ഇവർക്ക് റിഷിവരൻ എന്നൊരു മകനുണ്ട്. ഇപ്പോൾ തന്റെ സിനിമ ജീവിതത്തെ കുറിച്ചും, മകന്റെ കൂടെയിരുന്ന് രഘുവരന്റെ ചില സിനിമകള്‍ കണ്ടതിനെ കുറിച്ചും, അദ്ദേഹം ചെയ്ത് വെച്ച ആല്‍ബം പുറത്തിറക്കാനുള്ള കാരണത്തെ പറ്റിയുമൊക്കെ നടിയിപ്പോള്‍ തുറന്ന് സംസാരിക്കുകയാണ് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിൽ.

രോഹിണിയുടെ വാക്കുകൾ :

‘ഞാന്‍ മലയാളിയാണെന്ന് വിശ്വസിക്കുന്ന ആളുകള്‍ ഇപ്പോഴും ഉണ്ട്. എന്റെ മുഖം കാണാന്‍ മലയാളികളുടേത് പോലെയാണെന്ന് ഇന്നലെയും ഒരാള്‍ പറഞ്ഞിരുന്നു. ഭാഷയുടെ കാര്യം നോക്കുമ്പോള്‍ തമിഴും തെലുങ്കുമാണ് സ്വന്തമെന്ന് തോന്നുന്നത്. എന്നെ ഞാനാക്കിയതും എന്റെ വ്യക്തിത്വം വളര്‍ത്തിയതും തമിഴ് സമൂഹം ആണ്. പക്ഷേ നടി എന്ന നിലയില്‍ എന്നെ ഞാനാക്കിയത് മലയാള സിനിമയും സംവിധായകരും അഭിനേതാക്കളും പ്രേക്ഷകരുമെല്ലാം കൂടിയാണ്. മലയാളത്തില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ ഭയങ്കര അത്ഭുത സന്തോഷവും അനുഭവപ്പെടാറുണ്ട്.

രഘുവരന്റെ സിനിമകള്‍ എല്ലാം ഒരു പ്രേക്ഷകന്‍ എന്ന രീതിയില്‍ അടുത്തിടെയാണ് മകന്‍ കണ്ടു തുടങ്ങിയത്. അഞ്ജലി, പുരിയാത പുതിര്‍, ബാഷ എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ ഞങ്ങള്‍ ഒന്നിച്ചിരുന്ന് കണ്ടു. രഘുവിന്റെ സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടം ‘ദൈവത്തിന്റെ വികൃതികള്‍’ ആണ്. പഴയ രഘുവിന്റെ ചിത്രങ്ങളെല്ലാം ഒരുപാട് ഇഷ്ടമാണ്. കാരണം ആദ്യം ഞാന്‍ രഘുവിന്റെ ആരാധികയാണ് മാറിയത്.

രഘുവരന്റെ പൂര്‍ത്തിയാകാത്ത മ്യൂസിക് ആല്‍ബം ഞാന്‍ റിലീസ് ചെയ്തിന് കാരണം ആ ആരാധനയാണ്. രഘുവിന്റെ ആരാധകരെല്ലാം ആ സൃഷ്ടിയും ശബ്ദവും കേള്‍ക്കണമെന്ന് എനിക്ക് തോന്നി. എല്ലാവരെയും പോലെ ഞാനും ഇപ്പോഴും രഘുവിന്റെ ആരാധികയാണ്. ഞാന്‍ എപ്പോഴും രഘുവിനോട് പറയുമായിരുന്നു പകരം വെക്കാന്‍ കഴിയാത്ത സ്ഥാനമാണ് നിങ്ങളുടേത് എന്ന്. അത് സത്യമാണെന്ന് എല്ലാവര്‍ക്കും അറിയാം.

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button