മൗനരാഗം എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷക പ്രീതി നേടിയ നടനാണ് നലീഫ് ജിയ. സീരിയലിലെ കല്യാണി-കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്. കിരൺ എന്ന നായക കഥാപാത്രത്തെയാണ് സീരിയലിൽ നലീഫ് ജിയ അവതരിപ്പിക്കുന്നത്. എഞ്ചിനീയറിങ് ബിരുദധാരിയായ നലീഫ് തമിഴ്നാട് സ്വദേശിയാണ്. മൗനരാഗത്തിന്റെ വിശേഷങ്ങളെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് സീരിയൽ താരം ആനന്ദ് നാരായണനുമായുള്ള ചാറ്റ്ഷോയ്ക്കിടെ നലീഫ് ജിയ.
നലീഫിന്റെ വാക്കുകൾ :
ഓഡിഷൻ വഴിയാണ് മൗനരാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഇവിടെ വന്ന് അഭിനയിച്ച് തുടങ്ങി. പക്ഷെ ഭാഷ വലിയൊരു തടസമായിരുന്നു. അവർ പറഞ്ഞ് തരുന്നതൊന്നും എനിക്ക് മനസിലായിരുന്നില്ല. രണ്ട് മാസത്തോളം ആ കഥാപാത്രം കൊണ്ട് ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. അവസാനം അണിയറപ്രവർത്തകരുടെ അടുത്തെത്തി ഇനി അഭിനയിക്കുന്നില്ല നിർത്താൻ പോവുകയാണ് എന്ന് വരെ പറഞ്ഞു. അപ്പോൾ അവർ രണ്ട് മാസം കൂടി ശ്രമിച്ച് നോക്കാൻ പറഞ്ഞു. ആ വാക്കുകൾ തന്ന ധൈര്യത്തിൽ നടത്തിയ ശ്രമമാണ് ഇപ്പോൾ കാണുന്ന വിജയം.
ഇന്ന് എനിക്ക് പണത്തിനൊപ്പം തന്നെ പ്രശസ്തിയും സ്നേഹവും ലഭിക്കുന്നുണ്ട് അത് വലിയൊരു കാര്യം തന്നെയാണ്. പ്രണയം ഒന്നും ഇല്ല. മൗനരാഗം ചെയ്തും ഇവിടുത്തെ ആളുകളുമായി ഇടപഴകിയും കേരളം ഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് കേരളത്തിൽ നിന്നുള്ള ഒരു മലയാളി പെൺകുട്ടിയെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്. എല്ലാം ദൈവാനുഗ്രഹത്താൽ നടക്കണമെന്നാണ് ആഗ്രഹം.
Post Your Comments