കാരവനില്‍ അത്യാവശ്യം മേക്കപ്പ് ചെയ്യാനും ഡ്രസ്സ് ചെയ്യാനും മാത്രമേ കയറാറുള്ളുവെന്നും, അതിനുള്ളില്‍ ഇരിക്കുമ്പോള്‍ ആശുപത്രിയില്‍ ഐസിയുവില്‍ ഇരിക്കുന്ന പ്രതീതി ആണെന്നും നടൻ ഇന്ദ്രൻസ്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.
ഇന്ദ്രൻസിന്റെ വാക്കുകൾ :
കാരവനില്‍ അത്യാവശ്യം മേക്കപ്പ് ചെയ്യാനും ഡ്രസ്സ് ചെയ്യാനും മാത്രമേ കയറാറുള്ളൂ. അതിനുള്ളില്‍ ഇരിക്കാന്‍ പേടിയാണ്. ആശുപത്രി ഐസിയുവില്‍ ഇരിക്കുന്നത് പോലെയാണ് തോന്നുക. മരണം എപ്പോഴും കൂടെ തന്നെയുണ്ട്, എന്നാലും പിണക്കാതെ മരണത്തെ തോളില്‍ കയ്യിട്ട് കൂടെ കൊണ്ട് നടക്കുകയാണ്. ജാഡയൊന്നും ഇല്ല. ജാഡ കാണിക്കാന്‍ മിനിമം ഇത്തിരി ശരീരമെങ്കിലും വേണ്ടേ. ജാഡ കാണിച്ചിട്ടൊന്നും കാര്യമില്ല. അതോ താന്‍ ജാഡ കാണിക്കുന്നത് പുറത്തറിയാത്തതാണോ എന്നും അറിയില്ല.
സിനിമ കാണാന്‍ വരുന്ന ഫാന്‍സുകാരൊക്കെ നല്ലതാണ്, പക്ഷെ നാട്ടുകാര്‍ക്ക് ഉപദ്രവമില്ലാതെ ഇരുന്നാല്‍ മതി. സിനിമ കാണാന്‍ വരുമ്പോള്‍ ഇവര്‍ ആവേശം കാണിച്ച് ബഹളമൊക്കെ വെക്കും. പക്ഷെ സിനിമ ആഗ്രഹിച്ചു കാണണം എന്നു കരുതി വരുന്ന മറ്റു ചിലര്‍ക്ക് ബുദ്ധിമുട്ടായി മാറും ഈ ബഹളമൊക്കെ. അതില്‍ മാത്രമേ വിഷമമുള്ളൂ.
Post Your Comments