InterviewsLatest NewsNEWS

എനിക്ക് തോന്നുന്ന കാര്യങ്ങൾ തുറന്നടിച്ച് പറയുന്നതിൽ ഒരു കുഴപ്പവും തോന്നിയിട്ടില്ല: ഗായത്രി സുരേഷ്

കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ നടിയാണ് ഗായത്രി സുരേഷ്. അഭിമുഖങ്ങളിലൂടെയുള്ള ചില തുറന്ന് പറച്ചിലുകളും, സമൂഹ മാധ്യമങ്ങളിൽ താരം നടത്തുന്ന പ്രസ്താവനകളും പലപ്പോഴും ട്രോളുകൾക്ക് കാരണമാകാറുണ്ട്. അങ്ങനെ ട്രോളുകളിലൂടെ തന്നെ പ്രശസ്തി നേടിയ നടിയാണ് താൻ എന്ന് ഗായത്രി തന്നെ തുറന്ന് സമ്മതിക്കുന്നുമുണ്ട്. താൻ സിനിമയിൽ വരുന്നത് അച്ഛന് തീരെ താൽപര്യമുണ്ടായിരുന്നില്ല എന്നാണ് ഗായത്രി ഇപ്പോൾ പറയുന്നത്. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ​ഗായത്രി തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

ഗായത്രിയുടെ വാക്കുകൾ :

‘അച്ഛന് ഞാൻ സിനിമയിൽ വരുന്നത് തീരെ താൽപര്യമുണ്ടായിരുന്നില്ല. അഭിനയിക്കാൻ പോവുകയാണെന്ന് പറഞ്ഞ സമയത്ത് അച്ഛൻ ആത്മഹത്യ ഭീഷണി വരെ മുഴക്കി. എന്നാൽ ഞാൻ പിന്മാറാൻ‌ തയ്യാറായില്ല. അവസാനം അച്ഛന് എന്നോടൊപ്പം നിൽക്കേണ്ടി വന്നു. ഫാമിലി ഷൂട്ടിങ് സ്ഥലങ്ങളിൽ എന്നോടൊപ്പം വരാറുണ്ട്.

വണ്ടി ഇടിച്ച ശേഷം ട്രോളുകൾ കൂടിയപ്പോൾ അമ്മയ്ക്കും അനിയത്തിക്കും എല്ലാം വിഷമമായി അവർ എന്നോട് നിരന്തരം പറയുമായിരുന്നു നീ മിണ്ടാതിരുന്നാൽ മതി പ്രതികരിക്കാൻ പോകണ്ട അപ്പോൾ ആണ് പ്രശ്നം വഷളാകുന്നത് എന്ന്. അങ്ങനെ അവർ കാണാതെയാണ് ഞാൻ ഒരു ദിവസം ട്രോളുകൾ നിരോധിക്കണം എന്ന് പറഞ്ഞ് ലൈവ് വന്നത്. അവർ അറിയാതിരിക്കാൻ ടെറസിൽ വന്നാണ് ലൈവ് എടുത്തത്. നോട്ടിഫിക്കേഷൻ കണ്ട് അമ്മ ഓടിയെത്തി. നിർത്തൂ… മതി മതി.. എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എനിക്ക് തോന്നുന്ന കാര്യങ്ങൾ തുറന്നടിച്ച് പറയുന്നതിൽ എനിക്ക് കുഴപ്പം തോന്നിയിട്ടില്ല.

 

shortlink

Related Articles

Post Your Comments


Back to top button