ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് അമൽ നീരദ്. മലയാള സിനിമയില്‍ ട്രെന്‍ഡ് മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ടായിരുന്നു അമല്‍ നീരദിന്റെ ബിഗ് ബി എത്തിയത്. 2004ല്‍ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന സിനിമയില്‍ ഛായാഗ്രാഹകനായാണ് അമല്‍ നീരദ് സിനിമയിലേക്ക് എത്തുന്നത്.
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ഭീഷ്മപർവ്വം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ പേരിന് പിന്നിലെ രസകരമായ കഥ പറയുകയാണ് അദ്ദേഹം മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ.
അമലിന്റെ വാക്കുകൾ :
അമല്‍ എന്ന വാക്കിന് അര്‍ത്ഥം മാലിന്യമില്ലാത്തത് എന്നാണ്. നീരദ് എന്നാല്‍ നീരദം, മേഘം എന്നൊക്കെ അര്‍ത്ഥം വരും. തന്റെ പിതാവ് കുട്ടികള്‍ക്കുള്ള 5001 പേരുകള്‍ എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ആ പുസ്തകത്തിന് മുമ്പുള്ള ഒരു ടെസ്റ്റ് ഡോസ് ആയിരുന്നു തന്റെ പേര്.
Post Your Comments