
തനിക്ക് പാൻ ഇന്ത്യൻ താരമാകേണ്ടെന്നും, ഒരു അഭിനേതാവ് എന്ന നിലയിൽ ശ്രദ്ധ നേടാനാണ് തനിക്ക് താൽപര്യം എന്നും നടൻ ടൊവിനോ തോമസ്. മിന്നൽ മുരളി എന്ന സിനിമയിലൂടെ പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയ ടൊവിനോ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പറഞ്ഞത്.
ടൊവിനോയുടെ വാക്കുകൾ :
‘എനിക്ക് പാൻ ഇന്ത്യൻ താരമാകേണ്ട, പാൻ ഇന്ത്യൻ നടനായാൽ മതി. പാൻ ഇന്ത്യൻ താരമെന്ന നിലയിൽ പ്രധാന വേഷങ്ങൾ മാത്രമേ ചെയ്യാൻ സാധിക്കൂ. അങ്ങനെ ചെയ്യാൻ എനിക്ക് താൽപര്യമില്ല. എനിക്ക് സപ്പോർട്ടിങ് വേഷങ്ങളും വില്ലൻ വേഷങ്ങളും അവതരിപ്പിക്കണം. അങ്ങനെ ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് മടുക്കില്ല’.
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ നാരദൻ എന്ന സിനിമയാണ് ടൊവിനോ തോമസിന്റേതായി അവസാനമായി റിലീസ് ചെയ്തത്. മാർച്ച് മൂന്നിന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വാർത്ത മാധ്യമങ്ങളും നവ മാധ്യമങ്ങളും സ്വീകാര്യതയ്ക്ക് വേണ്ടി സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലും തെറ്റിദ്ധാരണ പരത്തുന്ന തരത്തിലും വാർത്തകൾ പ്രചരിപ്പിക്കുന്നതിന് തുറന്നു കാട്ടുകയാണ് ‘നാരദൻ’ സിനിമയിലൂടെ.
Post Your Comments