മമ്മൂക്കയുടെ ആ വാക്കുകൾ നല്‍കിയ ഊര്‍ജം ചെറുതല്ല, വലിയ അവാര്‍ഡ് കിട്ടിയ പോലെ തോന്നി: ലെന

ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം മൈക്കിളിന്റെ സഹോദരി സൂസന്‍ ആയി വേഷമിട്ടത് നടി ലെന ആയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ സെറ്റിലുണ്ടായ മറക്കാനാവാത്ത അനുഭവത്തെ കുറിച്ചാണ് ലെന പറയുന്നത്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കവെ മമ്മൂട്ടി അഭിനന്ദിച്ചത് നൽകിയ ഊർജ്ജം ചെറുതല്ലെന്നും, വലിയ അവാര്‍ഡ് കിട്ടിയ പോലെ തോന്നി എന്നുമാണ് ലെന പറയുന്നത്.

ലെനയുടെ വാക്കുകൾ : 

ഭീഷ്മ പര്‍വത്തില്‍ മമ്മൂക്കയുടേത് വേറെ ലെവല്‍ പെര്‍ഫോമന്‍സ് ആണല്ലോ. അദ്ദേഹത്തിനൊപ്പം വളരെ നല്ല സീനുകളുടെ ഭാഗമാകാനായി. മമ്മൂക്കയോട് ഫോണില്‍ സംസാരിക്കുന്ന രംഗങ്ങളാണെങ്കിലും അപ്പുറത്ത് മമ്മൂക്കയുടെ ഉഗ്രന്‍ പെര്‍ഫോമന്‍സ് കാരണം നമ്മള്‍ക്കും ബെറ്ററായ ഒരു റിസള്‍ട്ട് കൊടുക്കാനായി.

ഭീഷ്മ പര്‍വത്തിലെ മറക്കാനാകാത്ത ഒരു അനുഭവം മമ്മൂക്കയുടെ അഭിനന്ദനമാണ്. ‘കുറയ്‌ക്കേണ്ടവരുടെ എണ്ണം കൂടും’ എന്ന ഡയലോഗ് വരുന്ന സീന്‍ മൈക്കിളിനോട് സൂസന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നതാണല്ലോ. അത് എടുത്ത ശേഷം ‘നന്നായിരുന്നു ചെയ്തത്’ എന്നു മമ്മൂക്ക അഭിനന്ദിച്ചു.

ഇത്ര കാലത്തിനിടെ ആദ്യമായാണ്. ഒരു വലിയ അവാര്‍ഡ് കിട്ടിയ പോലെ തോന്നി. താന്‍ ശരിക്കും ത്രില്ലടിച്ചു പോയി. അത് നല്‍കിയ ഊര്‍ജം ചെറുതല്ല എന്നാണ് വനിത ഓണ്‍ലൈനോട് പ്രതികരിക്കുന്നത്. ഭീഷ്മ പര്‍വം കരിയറിലെ ടേണിംഗ് പോയിന്റ് ആണ്. എന്റെ കരിയറിലെ ടേണിംഗ് പോയിന്റാണ് ഭീഷ്മ പര്‍വം. സിനിമയിലേക്കുള്ള എന്റെ കം ബാക്ക് ബിഗ് ബി ആയിരുന്നല്ലോ. അതുപോലെ ഒരു ചെയ്ഞ്ച് ഫീല്‍ ചെയ്യുന്നുണ്ട്.’

Share
Leave a Comment