കഴിഞ്ഞ16 വർഷങ്ങളായി സിനിമാസംഗീതരംഗത്തെത്തി മധുരസുന്ദരമായ ഗാനങ്ങളും ത്രസിപ്പിക്കുന്ന ഈണങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച സംഗീത സംവിധായകനാണ് ദീപക് ദേവ്. ക്രോണിക് ബാച്ചിലർ, ഉദയനാണ് താരം, നരൻ, പുതിയ മുഖം എന്നീ ചലച്ചിത്രങ്ങളിലെ വൻപ്രചാരം നേടിയ പാട്ടുകളിലൂടെ ദീപക് ദേവ് മലയാളികൾക്ക് സുപരിചിതനാണ്. ഇപ്പോൾ പൃഥ്വിരാജ് – മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ സംഗീതമൊരുക്കാന്‍ തനിക്ക് അവസരം കിട്ടിയതിന് പിന്നിലെ കഥ പറയുകയാണ് ദീപക് ദേവ് മൂവി മാനുമായുള്ള അഭിമുഖത്തിൽ .
ദീപകിന്റെ വാക്കുകൾ :
പൃഥ്വിയെ വിളിച്ച് ഞാന്‍ പറഞ്ഞു ഞാന്‍ തന്നെയാണ് മ്യൂസിക് ഡയറക്ടര്‍ എന്ന്. അത് ശരിയാവില്ല എന്ന് പുള്ളിയും പറഞ്ഞു. ഞാന്‍ എനിക്ക് അത് വേണമെന്ന് പറഞ്ഞ് പിള്ളേര് വാശി പിടിക്കുന്നതുപോലെ ഞാന്‍ വാശി പിടിച്ചു. പുള്ളി പറഞ്ഞു നമ്മള്‍ തമ്മില്‍ എപ്പോഴും അടിയാണെന്ന് എന്നാല്‍ ഇത്രയും വലിയ സുഹൃത്തായിട്ട് നിങ്ങളുടെ പടം ഞാന്‍ മ്യൂസിക് ചെയ്യാതെ വേറെ ഒരാള് ചെയ്താല്‍ പിന്നെ ഞാന്‍ പോയി തൂങ്ങിച്ചത്താല്‍ പോരെയെന്ന് ഞാനും .
അതിന് പൃഥ്വിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘നിങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍ പോയി തൂങ്ങിച്ചാകും, നിങ്ങള്‍ ചെയ്താല്‍ നമ്മള്‍ അടിയായി ഞാന്‍ നിങ്ങളെ തല്ലിക്കൊല്ലും. എങ്ങനെയായാലും മരണം ഉറപ്പാണ്’. സുഹൃത്തിന്റെ കൈ കൊണ്ട് മരിക്കുന്നതാണ് എനിക്കിഷ്ടമെന്ന് ഞാന്‍ മറുപടി പറഞ്ഞു. ആ നോക്കട്ടെയെന്ന് പൃഥ്വി പറഞ്ഞു. അങ്ങനെ ഫോണ്‍ വെച്ചു.
അതിന് പിന്നാലെ മല്ലികയാന്റീനെ വിളിച്ചു. ഈ പൃഥ്വിയെന്താണിത്, മ്യൂസിക് ചെയ്യാന്‍ ആളെ തീരുമാനിച്ചിട്ടില്ലെന്ന് പറയുന്നു എന്ന് ഞാന്‍ പറഞ്ഞു. അവന്‍ വെറുതെ പറയുന്നതാണ്, ഇന്നലെ ദീപകാണ് മ്യൂസിക് ചെയ്യുന്നതെന്ന് എന്നോട് പറഞ്ഞതാണെന്ന് മല്ലികയാന്റി പറഞ്ഞു. അങ്ങനെയാണ് ലൂസിഫറില്‍ എത്തുന്നത്’.
Post Your Comments