
നാടകരചയിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരത്തിന്റെ പുതിയ ചിത്രം ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘നാരദന്‍’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നടന്‍ റോഷന്‍ മാത്യുവുമായുള്ള സൗഹൃദത്തെ കുറിച്ച് അന്ന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കൂടാതെ, സിനിമയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിവേചനമുള്ളതായി തോന്നിയിട്ടുണ്ട് എന്നും. എന്നാൽ, താന്‍ അതെല്ലാം ബാധിക്കാത്ത തരത്തില്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അന്ന കൂട്ടിച്ചേർത്തു.
അന്നയുടെ വാക്കുകൾ :
‘കപ്പേള ചെയ്യുന്ന സമയത്ത് റോഷന്‍ അടിക്കുന്ന രംഗമുണ്ട്. അന്ന് അവന്‍ തനിക്ക് പണി തന്നു. അവന്‍ തന്നോട് പറഞ്ഞത് അത് ക്ലോസപ്പ് ഷോട്ടായതിനാല്‍ ഒറിജിനാലിറ്റി തോന്നാല്‍ അടിക്കുമെന്നായിരുന്നു. ആക്ഷന്‍ പറഞ്ഞപ്പോള്‍ അവന്‍ അടിച്ചു. എന്നിട്ട് കരയാന്‍ തുടങ്ങിയപ്പോള്‍ ഒന്നുകൂടി അടിച്ചു. ചോദിച്ചപ്പോള്‍ പറഞ്ഞത് നീ കരയുന്ന കണ്ടപ്പോള്‍ ഒന്നും കൂടി അടിക്കാന്‍ തോന്നി എന്നാണ്. സിനിമയിലെത്തും മുമ്പ് തന്നെ റോഷനെ പരിചയമുണ്ട്. അവന്‍ നല്ല സുഹൃത്തുമാണ്.
അച്ഛനൊപ്പം സിനിമ എന്നത് തങ്ങള്‍ ഇടയ്ക്കിടയ്ക്ക് ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷെ അതൊരു വലിയ ഭാരമാണ് അതുകൊണ്ട് അത് പിന്നീട് ചിന്തിക്കാമെന്നാണ് പപ്പയും പറയുന്നത്. ഇത്രയും സിനിമകള്‍ ചെയ്തതില്‍ കെമിസ്ട്രി തോന്നിയിട്ടുള്ളത് ഷെയ്ന്‍ നിഗവുമായിട്ടാണ്.
സിനിമയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിവേചനമുള്ളതായി തോന്നിയിട്ടുണ്ട്. താന്‍ അതെല്ലാം ബാധിക്കാത്ത തരത്തില്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത്’.
Post Your Comments