മിന്നല്‍ മുരളിയുടെ വമ്പൻ വിജയത്തിന് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത ടൊവിനോ ചിത്രമാണ് നാരദന്. മായാനദിക്ക് ശേഷം ആഷിഖ് അബു- ടൊവിനോ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം, സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ കുറിച്ചാണ് പറയുന്നത്. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ, മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഏറെ വൈറലായിരുന്നു. ‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢി എന്നു വിളിക്കുമായിരിക്കും, പക്ഷേ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും, അന്നു നിങ്ങള്‍ എന്നെയോര്‍ത്തു അസൂയപ്പെടും..’, എന്നായിരുന്നു ആ വൈറൽ പോസ്റ്റ്. ആ പോസ്റ്റിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരമിപ്പോൾ . നാരദൻ സിനിമയുമായി ബന്ധപ്പെട്ട്, മനോരമ ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:ജീവിതം ഒരിക്കലും വഴിതെറ്റി വായിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന ആളാണ് സുകുമാരന്‍: കലൂര്‍ ഡെന്നീസ്
‘നന്നായി അധ്വാനിച്ചത് കൊണ്ടാണ് ഈ നിലയില്‍ എത്തിയത്. സത്യത്തില്‍ അത് പ്രവചനശക്തിയൊന്നുമല്ല, നന്നായി അധ്വാനിച്ചതുകൊണ്ടു മാത്രമാണ്. എഴുതി വച്ചശേഷം പണിയെടുക്കാമെങ്കില്‍ ആര്‍ക്കും പറ്റുന്ന കാര്യമാണത്. ആ പോസ്റ്റ് എഴുതിയ കാലയളവില്‍ എനിക്ക് വെറും ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. അന്നുവരെ, യാതൊരുവിധ സിനിമ പശ്ചാത്തലവും ഇല്ലാത്ത ഒരു പയ്യന്, സിനിമയില്‍ അഭിനയിക്കണമെന്നാണാഗ്രഹം എന്നു പറയുമ്പോള്‍, ആദ്യം കളിയാക്കിയുള്ള ചിരികളാണ് പലയിടത്തു നിന്നും കിട്ടിയിട്ടുള്ളത്. കാരണം അത് എന്റെ ഉച്ച പ്രാന്തായി മാത്രം കണ്ടിരുന്നവരായിരുന്നു ചുറ്റിലും. അത്തരത്തില്‍ എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നപ്പോളുണ്ടായ വികാര വിക്ഷോഭം മാത്രമായിരുന്നു ആ പോസ്റ്റ്’, ടൊവിനോ പറയുന്നു.
അതേസമയം, നാരദൻ സിനിമയെ കുറിച്ചും താരം പങ്കുവെച്ചു. ‘നടന് എന്ന നിലയില്‍ ഞാന്‍ വളരെ തൃപ്തനായ ഒരു സിനിമയാണ് നാരദന്. വെറുതെ ഇരുന്ന് ഡയലോഗ് പറയുന്നതിന് അപ്പുറത്തേക്ക് നാരദനില്‍ എനിക്ക് പെര്‍ഫോം ചെയ്യാനുള്ള സ്പേസ് കൂടി ഉണ്ടായിരുന്നു. അത് ഒരിക്കലും നിലവിലുള്ള മാധ്യമപ്രവര്‍ത്തകരുമായി സാമ്യം തോന്നാനും പാടില്ല എന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നമ്മള് കൂടുതല്‍ പ്രയത്നിച്ചിട്ടുണ്ട്. അതിന്റെ പ്രൊസസും വളരെ രസകരമായിരുന്നു’, നടൻ പറയുന്നു.
Post Your Comments