സൈക്കോ ക്രൈം ത്രില്ലർ ചിത്രം ‘പോർമുഖ’ത്തിന്റെ ട്രെയിലർ പുറത്തുവിട്ടു

പുതുമുഖങ്ങളെ അണിനിരത്തി വികെ സാബു സംവിധാനം ചെയ്യുന്ന സൈക്കോ ക്രൈം ത്രില്ലർ ചിത്രം പോർമുഖത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. മലയാളത്തിൽ ഇതുവരെ അവതരിപ്പിക്കാത്ത വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന ‘പോർമുഖം’ നിർമ്മിക്കുന്നത് സഫാനിയ ക്രീയേഷൻസിന്റെ ബാനറിൽ ആർ വിൽസനാണ്.

ഒരു സൈക്കോ യുവാവ് ബംഗ്ലാവിൽ കടന്നു കൂടുകയും, തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെ നീങ്ങുന്നതാണ് പോർമുഖം. ഹരിരാജും, അക്ഷയ ഗിരീഷുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവേകാനന്ദൻ, സജീവ് സൗപർണ്ണിക, അച്ചുതൻ, ഷാജഹാൻ, അനിൽ, നയന, ആര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ റിലീസ് ചെയ്യും.

Read Also:- മികച്ച ബോക്സ് ഓഫീസ് കളക്ഷനുമായി ‘വലിമൈ’

ചിത്രത്തിന്റെ രചന – സത്യദാസ്ഫീനിക്സ്, ക്യാമറ – ബിജുലാൽ പോത്തൻകോട്, എഡിറ്റർ – വിജിൽ, പശ്ചാത്തല സംഗീതം സൗണ്ട് ഇഫക്ട്- ജെമിൽ മാത്യു, കല – ഭാവന രാധാകൃഷ്ണൻ, മേക്കപ്പ് – നിയാസ്, കോസ്റ്റ്യൂം -കർത്തിക്, ഡിസൈൻ – സജിത് ഒറ്റൂർ, സ്റ്റിൽ – അബി,
പി.ആർ.ഒ- അയ്മനം സാജൻ

Share
Leave a Comment