
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രം ‘ടൈഗർ 3’യുടെ റിലീസ് തിയതി പുറത്തുവിട്ടു. സിനിമ അടുത്ത വർഷം ഏപ്രിൽ 23ന് പ്രദർശനത്തിനെത്തും. മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കത്രീന കൈഫാണ് നായികയായി എത്തുന്നത്.
ഈദ് റിലീസായാണ് ടൈഗർ 3 അടുത്ത വർഷം റിലീസിനെത്തുക. ചിത്രത്തിന്റെ റിലീസ് തിയതിക്കൊപ്പം ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മാസും ഫൈറ്റും നിറഞ്ഞതാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ആദിത്യ ചോപ്രയാണ് ചിത്രത്തിന്റെ നിർമ്മാണം.
Read Also:- സൈക്കോ ക്രൈം ത്രില്ലർ ചിത്രം ‘പോർമുഖ’ത്തിന്റെ ട്രെയിലർ പുറത്തുവിട്ടു
ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹേ, മൈനേ പ്യാർ ക്യൂൻ കിയ, പാർട്‌ണർ തുടങ്ങിയ ചിത്രങ്ങളിൽ കത്രീനയും സൽമാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കത്രീന അഭിനയിച്ച നിരവധി ചിത്രങ്ങളിൽ സൽമാൻ ഖാൻ അതിഥി വേഷങ്ങളിലും എത്തിയിരുന്നു. 2019ൽ പുറത്തിറങ്ങിയ ഭാരത് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
Post Your Comments