വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം: താരദമ്പതിമാർ പിണങ്ങിയോ? തെളിവുമായി ആരാധകർ

ഫെബ്രുവരിയിലായിരുന്നു ഫര്‍ഹാന്‍ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരായത്.

മുംബൈ : ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ ഗായിക ഷിബാനി ദണ്ഡേക്കറും വിവാഹിതയായത് അടുത്തിടെയാണ്. നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും ഒന്നായത്. എന്നാൽ ഇപ്പോൾ താരദമ്പതിമാർ വേർപിരിഞ്ഞോ എന്ന സംശയത്തിലാണ് ആരാധകർ.

read also: ‘കള്ളു കുടിക്കുന്ന അമൃത സുരേഷ്’ അടിച്ച ബ്രാന്‍ഡ് ഏതാണെന്നു അന്വേഷിക്കുന്നവരോട് അമൃത സുരേഷിനു പറയാനുള്ളത്

വിവാഹത്തിന് പിന്നാലെ ഷിബാനി ദണ്ഡേക്കര്‍ ഇന്‍സ്റ്റഗ്രാം ബയോയില്‍ ‘മിസ്സിസ് അക്തര്‍’ എന്ന് ചേര്‍ത്തിരുന്നു. ഇപ്പോള്‍ അത് ഒഴിവാക്കിയത് ശ്രദ്ധയിൽപ്പെട്ട ആരാധകരാണ് വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുന്ന ഇവർ പിണങ്ങിയോ എന്ന സംശയവുമായി ആരാധകര്‍ എത്തിയത്. ഇന്‍സ്റ്റാഗ്രാം ബയോയില്‍ ‘മിസ്സിസ് അക്തര്‍’ എന്നതിന് പകരം ഷിബാനി ദണ്ഡേക്കര്‍ അക്തര്‍ എന്നാണ് മാറ്റിയിരിക്കുന്നത്.

ഫെബ്രുവരിയിലായിരുന്നു ഫര്‍ഹാന്‍ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരായത്. ഹൃത്വിക് റോഷന്‍, റിയ ചക്രവര്‍ത്തി, സോയ അക്തര്‍ അടക്കമുള്ള പ്രമുഖര്‍ ഇവരുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Share
Leave a Comment