BollywoodCinemaGeneralLatest NewsNEWS

‘എന്റെ ഭാര്യക്ക് എല്ലാ ഗുണങ്ങളുമുണ്ട്, വിശ്വസ്തത ഒഴികെ’: പൂനം പാണ്ഡെയെക്കുറിച്ച് സാം ബോംബെ

മുംബൈ: ‘ലോക്ക് അപ്പ്’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് തനിക്ക് ഭർത്താവും നിർമ്മാതാവുമായ സാം ബോംബെയിൽ നിന്ന് നേരിടേണ്ടിവന്ന ഗാർഹിക പീഡനങ്ങളെക്കുറിച്ച് ബോളിവുഡ് താരം പൂനം പാണ്ഡെ വ്യക്തമാക്കിയിരുന്നു. നായയെ സ്നേഹിക്കുകയും അവയ്‌ക്കൊപ്പം ഉറങ്ങുകയും ചെയ്തതിന് ഭർത്താവ് തന്റെ തലയടിച്ചു പൊട്ടിച്ചതായി നദി ആരോപിച്ചിരുന്നു. ഇപ്പോൾ നടിക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സാം ബോംബെ.

ഹണിമൂണിന് പോയപ്പോൾ അക്രമത്തിന് തുടക്കമിട്ടത് താനല്ലെന്ന് സാം ബോംബെ വ്യക്തമാക്കി. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ‘ലോക്ക് അപ്പ്’ എന്ന റിയാലിറ്റി ഷോയിൽ പൂനത്തിനൊപ്പം ചേരാൻ തയ്യാറാണെന്നും സാം ബോംബെ പറഞ്ഞു. 2020 സെപ്റ്റംബറിലാണ് പൂനവും സാമും വിവാഹിതരായത്. വിവാഹത്തിന് ദിവസങ്ങൾക്കകം പൂനം സാമിനെതിരെ പീഡനവും ഗാർഹിക പീഡനം ആരോപിച്ചിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു.

പത്ത് പേരെക്കണ്ടാല്‍ എട്ട് പേരോടും പ്രണയം തോന്നും, കല്യാണം കഴിക്കുക എന്നതാണ് ജീവിത ലക്ഷ്യം: ശ്രീവിദ്യ

എന്നാൽ, ആക്രമണം വിവിധ രൂപങ്ങളിൽ വരുന്നുവെന്നും നിരവധി പുരുഷന്മാർ ഇതിൽ നിന്ന് കഷ്ടപ്പെടുന്നുവെന്നും സാം ബോംബെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. തങ്ങൾക്കിടയിൽ എന്ത് സംഭവിച്ചാലും, തുടക്കമിട്ടത് താനല്ലെന്നും ഇരുവർക്കും അവരുടേതായ ഈഗോ ഉള്ളതിനാൽ ഒത്തുപോകില്ലെന്നും സാം പറഞ്ഞു.

‘അവൾ എന്റെ ഭാര്യയാണ്. അവൾ എന്റെ അടുത്തേക്ക് വരുമ്പോഴെല്ലാം എന്റെ ഹൃദയം തുറന്നിരിക്കും. എന്നാൽ ഒരു പ്രശ്നമുണ്ട്. വിശ്വസ്തത ഒഴികെയുള്ള എല്ലാ ഗുണങ്ങളും എന്റെ ഭാര്യയ്ക്കുണ്ട്.’ സാം ബോംബെ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button