അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്ത ‘വലിമൈ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ചിത്രം റിലീസ് ചെയ്ത് എട്ട് ദിവസം കഴിയുമ്പോൾ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. വലിമൈ ലോകമെമ്പാടുമായി 165 കോടി കടന്നതായി ട്രേഡ് അനലിസ്റ്റ് രമേഷ് ബാല വെളിപ്പെടുത്തി.
തമിഴ്നാട്ടിൽ ആദ്യവാരം നൂറ് കോടി ചിത്രം നേടിയപ്പോൾ, ഇന്ത്യയൊട്ടാകെ നേടിയത് 122 കോടിയാണ്. ആദ്യദിവസം തന്നെ മികച്ച ഓപ്പണിംഗായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. അജിത്തിന്റെ ‘വിശ്വാസം’ എന്ന ചിത്രത്തിന്റെ റെക്കോർഡ് തകർത്ത് ‘വലിമൈ’ തമിഴ്നാട്ടിൽ ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് ഗ്രോസറായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also:- ഒടിയനെ കടത്തി വെട്ടി ഭീഷ്മ പര്‍വം: ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്
അതേസമയം, മാസ്റ്റർ, മെർസൽ, ബിഗിൽ തുടങ്ങിയ വിജയ് ചിത്രങ്ങളെയും രജനികാന്തിന്റെ ദർബാർ, അണ്ണാത്തെ, 2.0, പേട്ട തുടങ്ങിയ ചിത്രങ്ങളെയും മറികടന്ന് വലിമൈ ആദ്യ ദിവസം റെക്കോർഡ് കളക്ഷൻ നേടിയിരുന്നു. ഇന്ത്യയിൽ 76 കോടിയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് 20 കോടിയുമാണ് ചിത്രം നേടിയത്. ബേവ്യൂ പ്രൊജക്റ്റ്സ് എൽഎൽപിയുടെ ബാനറിൽ ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാണം.
#Valimai 1st Week Box Office Gross:
TN – ₹ 100 Crs
India – ₹ 122 Crs
WW – ₹ 165 Crs
— Ramesh Bala (@rameshlaus) March 3, 2022
Post Your Comments