കൊച്ചി: ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കണ്ണൂർ സ്വദേശിനിയും വ്ലോഗറുമായ നേഹയെ (27) പോണേക്കരയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ കാണാതായിരുന്നു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ആറു മാസം മുൻപാണ് നേഹ കൊച്ചിയിൽ എത്തിയത്. ഭർത്താവിൽനിന്ന് അകന്നു കഴിയുകയായിരുന്ന ഇവർ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നു. എന്നാൽ, നാട്ടിലേക്ക് പോയ യുവാവ് വിവാഹത്തിൽ നിന്ന് പിൻമാറി. ഇതറിഞ്ഞതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് സംശയിക്കുന്നതായി യുവതിയുടെ സുഹൃത്തുക്കൾ പറയുന്നു. ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് നേഹ സുഹൃത്തുക്കൾക്ക് അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തിരുന്നു.
സ്ഥലത്തെത്തിയ സുഹൃത്തുക്കളിൽ ഒരാളാൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോൾ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, വിവരം മറ്റുള്ളവരെ അറിയിച്ചു. അതേസമയം, കാറിൽ സ്ഥലത്തെത്തിയ മൂന്നു യുവാക്കളെ സംശയം തോന്നി പരിശോധിച്ച പൊലീസ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. യുവതിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലും ലഹരിമരുന്ന് കണ്ടെത്തിയതായാണ് സൂചന. ഫ്ലാറ്റിൽ സ്ഥിരമായി ലഹരി വിൽപന നടന്നിരുന്നതായും അസമയത്ത് ആളുകൾ വന്നു പോയിരുന്നതായും സമീപവാസികൾ ആരോപിക്കുന്നു.
Post Your Comments