തീവ്രം എന്ന ചിത്രത്തിന് വേണ്ടി സഹ സംവിധായകനായി പ്രവർത്തിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവിനോ തോമസ്. കഥാപാത്രങ്ങളുടെ വലിപ്പമോ പ്രാധാന്യമോ നോക്കാതെ തന്റെ അഭിനയം മികച്ചതാക്കാന്‍ ടൊവിനോ ശ്രദ്ധിച്ചിരുന്നു.
തന്റെ വീട്ടുകരും താനും സിനിമയെ നോക്കിക്കാണുന്നത് രണ്ട് രീതിയിലാണെന്ന് പറയുകയാണ് ടൊവിനോ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍. അടിപൊളി റിവ്യൂസ് കിട്ടിക്കൊണ്ടിരുന്ന സിനിമ കണ്ട ശേഷം എന്തിനാണ് നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത് എന്നാണ് അമ്മ ചോദിച്ചതെന്ന് ടൊവിനോ പറയുന്നു.
ടൊവിനോയുടെ വാക്കുകൾ:
കള എന്ന സിനിമ റിലീസായ ശേഷം തനിക്ക് അടിപൊളി റിവ്യൂസ് കിട്ടിക്കൊണ്ടിരിക്കുകയാണ്. ആ സമയത്ത് അമ്മ പടം കണ്ട ശേഷം തന്നോട് പറഞ്ഞത് ‘എന്തിനാണ് മോനേ നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത്, ഞങ്ങള്‍ക്ക് കണ്ടുകൊണ്ടിരിക്കാന്‍ കഴിയുന്നില്ല’ എന്നായിരുന്നു.
അപ്പോഴാണ് താന്‍ ആ പെര്‍സ്പെക്ടീവ് ആലോചിക്കുന്നത്. താന്‍ ഇളയ മകനായതു കൊണ്ട് അമ്മയോട് കുറച്ചധികം അടുപ്പമുണ്ട്. ആലോചിച്ചപ്പോള്‍ അമ്മ ആ പറയുന്നത് ശരിയാണ്. നമ്മള്‍ ഒരു സിനിഫയല്‍ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ആ വയലന്‍സൊക്കെ ഭയങ്കര കണ്‍വിന്‍സിംഗ് ആണ്.
അപ്പോഴാണ് ആ വയലന്‍സ് രംഗങ്ങളില്‍ അഭിനയിക്കുന്നവരുടെ അച്ഛനമ്മമാര്‍ എന്തായിരിക്കും ചിന്തിക്കുകയെന്ന് ആലോചിച്ചത്. ഇതൊക്കെ വെറും തോന്നിപ്പിക്കലുകള്‍ മാത്രമല്ലേ ശരിക്കും തനിക്കൊന്നും പറ്റിയില്ലല്ലോ എന്ന് അമ്മയോട് പറഞ്ഞു. ശരിക്കും പറ്റിയല്ലോ എന്നായിരുന്നു മറുപടി.
‘നീ ചോരയൊക്കെ ഒലിപ്പിച്ച് മുറിവൊക്കെയായിട്ട് ഇരിക്കുന്നത് കാണാന്‍ ഞങ്ങള്‍ക്കിഷ്ടമില്ല’ എന്നായിരുന്നു അമ്മ പറഞ്ഞത്. എന്നാല്‍ പിന്നെ നിങ്ങള്‍ക്കിഷ്ടമാകുന്ന സിനിമ വേറെ ചെയ്യാമെന്ന് പറഞ്ഞ് അമ്മയെ സമാധാനിപ്പിച്ചു’.
Post Your Comments