ഇന്ത്യൻ വംശജയായ നടി അഖില നാരായണൻ അമേരിക്കയുടെ സായുധ സേനയിൽ അഭിഭാഷകയായി ചേർന്ന് ചരിത്രം കുറിച്ചു.’കാദംബരി’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അഖില നാരായണൻ.
ഇന്ത്യൻ വംശജയാണെങ്കിലും അഖില പഠിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലാണ്. നൈറ്റിംഗേൽ സ്കൂൾ ഓഫ് മ്യൂസിക് എന്ന പേരിൽ ഒരു ഓൺലൈൻ സംഗീത സ്കൂളും അഖില നടത്തുന്നുണ്ട്. സായുധ സേനയിൽ പ്രവേശിക്കുന്നതിനായി മാസങ്ങൾ നീണ്ട യു എസിന്റെ ആർമി പരിശീലനങ്ങളിൽ താരം പങ്കെടുത്തിരുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് താരം ഇപ്പോൾ യു എസ് ആർമിയിൽ അഭിഭാഷകയായി ചേർന്നത്.
അരുൾ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹൊറർ ത്രില്ലർ ചിത്രം കാദംബരിയിലൂടെയാണ് അഖില പ്രേക്ഷക പ്രീതി നേടിയത്.
Post Your Comments