സൂപ്പര്‍താര ചിത്രങ്ങളില്‍ ഗ്രാമീണസൗന്ദര്യത്തിന്റെ മുഖവുമായി എത്തി മലയാളത്തിന്റെ മനം കവര്‍ന്ന നടിയാണ് സിത്താര. മഴവില്‍ക്കാവടി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയില്‍ മുഴുവന്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും സിത്താര അഭിനയിച്ചിട്ടുണ്ട്.
കാഴ്ചയില്‍ വലിയ പ്രായം തോന്നില്ലെങ്കിലും 48 വയസ്സുണ്ട് സിത്താരയ്ക്ക്. ഈ വയസ്സിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
സിത്താരയുടെ വാക്കുകൾ:
വിവാഹത്തിനോട് ചെറുപ്പം മുതലേ ഇഷ്ടമിലായിരുന്നു. വിവാഹം വ്യക്തിപരമായ കാര്യമായിരിക്കെ ഇപ്പോള്‍ കുടുംബക്കാരും ആരാധകരും പിന്തുണക്കുകയാണ്. എന്റെ ജീവിതത്തില്‍ വളരെ സ്ഥാനം ഉള്ള ആള്‍ അച്ഛന്‍ ആയിരുന്നു. അച്ഛന്റെ അപ്രതീഷിത മരണം എന്നെ ഒരുപാടു തളര്‍ത്തിയിരുന്നു. അതിനു ശേഷം വിവാഹത്തിനോട് താല്പര്യം തോന്നിയിരുന്നില്ല. പിന്നീട് ഒറ്റക്ക് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു’.
എന്നാല്‍, തനിക്കു നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാല്‍ വിവാഹം കഴിക്കാതിരുന്നത് അതുകൊണ്ടല്ല എന്നും താരം കൂട്ടിച്ചേർത്തു.
Post Your Comments