കഴിഞ്ഞ വര്‍ഷം ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ഭാഗമായി അയച്ച തിരക്കഥയുടെ കഥാപരിസരം മോഷ്ടിച്ചാണ് മധുരം എന്ന സിനിമ എത്തിയിരിക്കുന്നത് എന്ന് എഴുത്തുകാരി രാരിമ ശങ്കരന്‍കുട്ടി. ജോജു ജോര്‍ജ്, അര്ജുന് അശോകന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’ സിനിമയ്ക്കെതിരെയാണ് രാരിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിയമനടപടി സ്വീകരിക്കാനല്ല, സിനിമ സ്വപ്നം കണ്ട് നടക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് ഈ പോസ്റ്റ് എന്നാണ് രാരിമ പറയുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ്:
സിനിമാ സ്വപ്നങ്ങള്‍ കാണുന്നവരോട്
നിങ്ങള്‍ ആരോടെങ്കിലും കഥ പറയാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആദ്യം അത് രജിസ്റ്റര്‍ ചെയ്യുക, അതിനു ശേഷം മാത്രമേ പറയാവു. എന്നാലോ? ഒരു ചുക്കും സംഭവിക്കുകേല! കഥയില്‍ അല്ലെങ്കില്‍ കഥാപരിസരത്തില്‍ വ്യത്യസ്തതയുണ്ടെങ്കില്‍ എപ്പോള്‍ അടിച്ചു മാറ്റി എന്ന് ചോദിച്ചാല്‍ മതി. രജിസ്റ്റര്‍ ചെയ്താലും മെയിന്‍ സ്റ്റോറി മാറ്റി കൊണ്ട് നമ്മുടെ പശ്ചാത്തലം എടുത്ത് വേണംന്ന് വെച്ചാല്‍ ആദ്യ കഥയേക്കാള്‍ മനോഹരമായ കഥ ഉണ്ടാക്കാന്‍ കഴിവുള്ള തിരകഥാകൃത്തുക്കളും ഡയറക്ടര്‍മാരുമുള്ള സ്ഥലമാണു സിനിമ.
ഞാനൊരു സിനിമാക്കാരേയും കഥയുമായി സമീപിച്ചിട്ടില്ല. പക്ഷെ രണ്ടു തവണയായി ഒരു കൂട്ടര് നടത്തിയ Short film & Movie Script contest ല്‍ പങ്കെടുക്കുന്നു. മൂന്നു സീസണുകളോളം short film story മത്സരം മാത്രമായിരുന്നു അവരുടേത്. Season 4 ലാണ് ഞാന്‍ ആദ്യമായി പങ്കെടുത്തത്. Short story ആദ്യ റൗണ്ട് കടന്നവരോടാണ് അന്ന് movie synopsis അയക്കാന്‍ ആവശ്യപ്പെട്ടത്. അങ്ങനെ 2020 നവംബര്‍ 25 ന് ഞാന്‍ movie synopsis അയച്ചു. പിന്നീട് അടുത്ത റൗണ്ടില്‍ കടന്നതിനാല്‍ movie full script അയച്ചെങ്കിലും last but one round വരെയെത്താനായുള്ളു.
നമ്മുടെ കഥ ഏത് genre ലാണോ പെടുന്നത് അതനുസരിച്ച് ആണ് നമുക്ക് ഡയറക്ടേഴ്സിനെ ലഭ്യമാക്കുക. എന്റെത് ഒരു ‘യുവ സംവിധായകനായിരുന്നു’. ലാസ്റ്റ് റൗണ്ടില്‍ ഞാന്‍ പരിഗണിക്കപ്പെടാതിരുന്നതു കൊണ്ട് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനും സാധിച്ചില്ല. ഇതിന്റെ അണിയറക്കാര്‍ Short films എടുത്തുവെങ്കിലും തിരക്കഥ വിജയികളില്‍ ആരുടേതും ഇതുവരെ സിനിമയാക്കിയതായി വാര്‍ത്ത വന്നതുമില്ല. Season 5 ലും ഞാന്‍ കൊണ്ടു തലവെച്ചു കൊടുത്തു. 500 രൂപക്ക് പകരം ഇത്തവണ entry fee 1000 ആയിരുന്നു.
എന്റെ Short film story ആദ്യ കടമ്പ കടന്നു. പക്ഷെ വിജയിച്ചില്ല. എനിക്കതില്‍ നേരിയ വിഷമമെ ഉള്ളു എന്നു പറയുന്നതില്‍ ഒരു കള്ളവുമില്ല. കാരണം നമ്മുടെ കഥയിലും എന്തുകൊണ്ടും മികച്ച വയായിരിക്കുമല്ലോ അവര്‍ ഷോര്‍ട്ട് ഫിലിം ആയി ഷൂട്ട് ചെയ്യുക. അത് പോട്ട്. പക്ഷെ എന്റെ നെഞ്ച് പൊട്ടിപ്പോയ വേദന ഉണ്ടാക്കിയത് മറ്റൊന്നാണ്. പ്രധാനകഥ പോയ വഴി മറ്റൊന്നായിരുന്നുവെങ്കിലും ആശുപത്രിയിലെ ബൈസ്റ്റാന്‍ഡേഴ്സിനിടയിലുള്ള foxhole relationship ആയിരുന്നു സീസണ് 4 ല്‍ ഞാനയച്ച കഥയിലെ പ്രധാനകഥാപാത്രങ്ങളെ ചേര്‍ത്തു നിര്‍ത്തിയ ലിങ്ക് (ആ കഥയുടെ Strong point ഉം അതായിരുന്നു).
മറ്റൊന്ന് എന്റെ കഥയിലെ prologonist എപ്പോഴും ഭക്ഷണത്തെക്കുറിച്ച് വാചാലനാകുന്ന ആളുമായിരുന്നു. 2021 ഡിസംബര്‍ 24 ന് റിലീസ് ചെയ്ത ഒരു സിനിമ എന്റെ അതേ കഥാന്തരീക്ഷമാണ്. പ്രസ്തുത ചിത്രത്തിന്റെ ചിത്രീകരണം അഥവാ പൂജ 2020 ഡിസംബറില്‍ ആണ് ആരംഭിച്ചത്. കൂടുതല്‍ വിശദീകരണങ്ങളിലോട്ട് കടക്കുന്നില്ല കാരണം ഒട്ടും സന്തോഷത്തോടെയല്ല ഇതിവിടെ പോസ്റ്റുന്നത്. രണ്ടു പേര്‍ക്ക് സമാനമായി ചിന്തിച്ചു കൂടെയെന്ന് സ്വാഭാവികമായും ചോദ്യമുയര്‍ന്നേക്കാം. തീര്‍ച്ചയായും. ഒരു പക്ഷെ ഞാനും അങ്ങനെ സമാധാനിച്ചിരുന്നേനെ. എന്റെ പോസ്റ്റില്‍ ആദ്യം പറഞ്ഞിരിക്കുന്ന യുവ സംവിധായകനല്ലായിരുന്നു Sony Liv ലൂടെ റിലീസ് ചെയ്ത ഫിലിമിന്റെ ഡയറക്ടര്‍ എങ്കില്‍…
കേസിനോ പുക്കാറിനോ സഹതാപത്തിനോ വേണ്ടിയല്ല. എന്റെ fb സുഹൃത്തുക്കളില്‍ 10% എങ്കിലും സിനിമ ഉണ്ടാക്കുന്നത് സ്വപ്നം കണ്ട് കഠിന പ്രയത്നം ചെയ്യുന്ന ചെറുപ്പക്കാരുള്പ്പെടുന്നവരാണ്. അവര്‍ക്കൊരു മുന്നറിയിപ്പാണ് ഈ post. എന്റെ കഥ അത് നല്ലതായിരുന്നു എന്ന ബോധ്യം ഉണ്ടെനിക്ക്. പക്ഷെ ഇനി അത് വെറുമൊരു robot മാത്രമാണ്, ഏറെക്കുറെ നിര്‍ജീവമായ ഒന്ന്. കഥയടിച്ചുമാറ്റി എന്ന ആരോപണം വന്നാല്‍ അതില്‍ നിന്നും ഊരാന്‍ വേറെ കഥയുണ്ടാക്കാനും വേണം ഭാവന. ആയിക്കോളു. അപ്പോ പറഞ്ഞ പോലെ! മധുരം’
Post Your Comments