എസ്എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്യുന്ന ചിത്രമാണ് സിബിഐ 5. മമ്മൂട്ടി, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോളിവുഡിലെ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ക്ക് പുതിയ മാനം നല്‍കിയ ഒരു സി ബി ഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ അഞ്ചാം ഭാഗമാണ് ചിത്രം. ജാഗ്രത എന്ന രണ്ടാം ഭാഗത്തിന് ശേഷം സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സി ബി ഐ എന്നിങ്ങനെ മൂന്നും നാലും ഭാഗങ്ങള്‍ കൂടി പുറത്തുവന്നു.
മുൻഭാഗങ്ങളിൽ നടൻ ജഗതി ശ്രീകുമാർ അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രം അഞ്ചാം ഭാഗത്തിലും ഉണ്ടാകുമെന്ന വാർത്ത അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്. 2012-ല്‍ വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ജഗതി വീണ്ടും സിനിമയില്‍ തിരിച്ചെത്തിയ സന്തോഷത്തിലാണ് എല്ലാവരും. ക്യാമറയ്ക്ക് മുന്നില്‍ എത്തിയാല്‍ അദ്ദേഹത്തിന്റെ ശരീരത്തിനും ചലനത്തിലും ഒക്കെ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഡോക്ടര്‍മാരുടെ കണക്കുകൂട്ടലിലാണ് നടന്‍ ‘സിബിഐ 5’ സെറ്റിലെത്തിയത്.
എന്നാൽ, സിബിഐ അഞ്ചാം ഭാഗത്തിന്റെ സെറ്റില്‍ ജഗതിയെ കണ്ടപ്പോള്‍ വിഷമം തോന്നിയെന്ന് പറയുകയാണ് മമ്മൂട്ടി. ‘എന്തൊക്കെയോ ചെയ്യണമെന്ന് പുള്ളിക്ക് അതിയായ ആഗ്രഹമുണ്ട് ഉള്ളില്‍. പക്ഷേ, ഒന്നും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല. നമ്മള്‍ എങ്ങനെ കണ്ട ആളാ…അദ്ദേഹത്തെ മാക്‌സിമം സന്തോഷിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന വിധം അദ്ദേഹത്തിന്റെ കഥാപാത്രം സിബിഐ അഞ്ചില്‍ ചെയ്തിട്ടുണ്ട്.’ മമ്മൂട്ടി പറഞ്ഞു.
ജഗതിയുടെ വിക്രം എന്ന കഥാപാത്രത്തെ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ വീട്ടിലെത്തി കാണുന്ന രംഗമാണ് കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഷൂട്ട് ചെയ്തത്.
Post Your Comments