
ക്യാമറക്ക് മുന്നില്‍ ടെന്‍ഷന്‍ അടിച്ച് നില്ക്കാന് തുടങ്ങിയിട്ട് 41 വര്‍ഷമായെന്നും ഇപ്പോഴും അഭിനയിക്കുമ്പോള്‍ പേടിയുണ്ടെന്നും മമ്മൂട്ടി. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം.
മമ്മൂട്ടിയുടെ വാക്കുകൾ :
‘ക്യാമറക്ക് മുന്നില്‍ ടെന്‍ഷന്‍ അടിച്ച് നില്ക്കാന് തുടങ്ങിയിട്ട് 41 വര്‍ഷമായി. അത് പുറത്തേക്ക് കാണുന്നില്ലന്നേയുള്ളു. ഉള്ളില്‍ ഒരു പിടപ്പ് ഉണ്ടാകും. അത് ഏത് വലിയ നടനായാലും ഉണ്ടാകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
സ്റ്റാര്‍ട്ട്, ക്യാമറ ആക്ഷന്‍ പറഞ്ഞ് കട്ട് പറയും വരെ നമ്മള് വേറെ ഒരു ലോകത്താണ്. നമ്മള് വേറെ ഒരു മനുഷ്യരാണ്. വെറോരു ബ്ലഡ് പ്രഷറാണ്, സങ്കീര്‍ണതകളുടെ ഒരു ലോകത്തേക്കാണ് നമ്മള് പോകുന്നത്. മലയാളികളല്ലാത്തവര്‍ നമ്മുടെ സിനിമകള്‍ കണ്ടുതുടങ്ങുന്നു എന്നത് വലിയ സന്തോഷകരമായ കാര്യമാണ്’.
Post Your Comments