
മുംബൈ: മോഡലിംഗ് രംഗത്ത് നിന്നും സിനിമയിൽ എത്തി മുൻനിര നായികയായി മാറിയ ബോളിവുഡ് താരമാണ് ദീപിക പദുക്കോൺ. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ദീപിക കരിയറിന്റെ തുടക്കത്തിൽ ഒട്ടേറെ മോശം അനുഭവങ്ങിലൂടെ കടന്നുപോയിട്ടുണ്ട്. തനിക്ക് ലഭിച്ച ഏറ്റവും നല്ലതും മോശവുമായ ഉപദേശങ്ങൾ ഇനിയും മറന്നിട്ടില്ലെന്ന് താരം പറയുന്നു.
അത്തരത്തിൽ 18-ാം വയസ്സിൽ തനിക്ക് ലഭിച്ച ഒരു ഉപദേശത്തെക്കുറിച്ച് ദീപിക അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. മാറിടം വലുതാക്കാൻ വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാകുക എന്നായിരുന്നു ഉപദേശം. എന്നാൽ, ആ ഉപദേശം കേട്ടമാത്രയിൽ തന്നെ തള്ളിക്കളയാനുള്ള വിവേകം തനിക്കുണ്ടായി എന്ന് ദീപിക പറയുന്നു. എന്തുകൊണ്ടും ചീത്ത ഉപദേശമായിരുന്നു അതെന്നും അക്കാലത്ത് അത് തള്ളിക്കളയാൻ തോന്നിയതിൽ ഇപ്പോൾ അഭിമാനം തോന്നുന്നതായും ദീപിക വ്യക്തമാക്കി.
മമ്മൂക്കയുടെ മുറിയിലേക്ക് ഡോറ് തട്ടാതെ കടന്ന് ചെല്ലാന്‍ പറ്റുന്ന അത്രയും സൗഹൃദമുണ്ട് : കുഞ്ചന്‍
’18-ാം വയസ്സിലായിരുന്നു അതെന്ന് ഓർക്കണം. എങ്ങനെയെങ്കിലും കരിയർ രൂപപ്പെടുത്തണമെന്ന് ഭ്രാന്തമായി ആഗ്രഹിക്കുന്ന സമയത്ത്. എന്നിട്ടും അതൊരു മോശം ഉപദേശമായിത്തന്നെ തള്ളിക്കളയാൻ എനിക്കു കഴിഞ്ഞു,’ ദീപിക പറഞ്ഞു.
Post Your Comments