നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്ത ചിത്രമാണ് മെമ്പർ രമേശൻ 9ആം വാർഡ്.
അർജുൻ അശോകൻ നായകനാവുന്ന ചിത്രത്തിൽ ഗായത്രി അശോകനാണ് നായിക. കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ബിന്ദു പങ്കജിന്റെ മകളാണ് ഗായത്രി. ലഡ്ഡു സിനിമയിലൂടെയാണ് ഗായത്രി അഭിനയരംഗത്ത് എത്തിയത്. സ്റ്റാറാണ് ഗായത്രി അഭിനയിച്ച് ലഡ്ഡുവിന് ശേഷം റിലീസ് ചെയ്ത സിനിമ.
ഇപ്പോൾ മെമ്പർ രമേശൻ 9ആം വാർഡ് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഗായത്രിയും, മകൾ സിനിമയിൽ നായികയായതിന്റെ സന്തോഷം ബിന്ദുവും പങ്കുവയ്ക്കുകയാണ് ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിലൂടെ.
‘മെമ്പർ രമേശൻ പോലൊരു സിനിമയുടെ ഭാഗമാകാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. പക്ഷെ വളരെ നല്ല അനുഭവമായിരുന്നു. അർജുൻ അശോകൻ വളരെ നല്ല കോസ്റ്റാറായിരുന്നു. തെറ്റിപ്പോയാൽ ദേഷ്യം തോന്നരുത് എന്ന് ഞാൻ ഇടയ്ക്കിടെ പറയുമായിരുന്നു. പക്ഷെ അർജുൻ അപ്പോഴും എന്നെ സപ്പോർട്ട് ചെയ്തെ സംസാരിക്കുമായിരുന്നുള്ളൂ. പിന്നെ ഇന്ദ്രൻസ്, മാമുക്കോയ തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിക്കാൻ സാധിച്ചു. ഒരുപാട് സീരിയലുകളിൽ അഭിനയിച്ചിട്ടും അമ്മയെ ആരും തിരിച്ചറിയുന്നില്ലെന്ന സങ്കടമുണ്ടായിരുന്നു. എന്നാൽ കുടുംബവിളക്കിലെ ആ ഒരു ഒറ്റ കഥാപാത്രം കൊണ്ട് അമ്മയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. അമ്മയുടെ ആ സന്തോഷം എന്നേയും ഏറെ സന്തോഷിപ്പിക്കുന്നുണ്ട്’ ഗായത്രി അശോക് പറഞ്ഞു.
‘ഞാൻ നായികയാകാൻ ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്. പക്ഷെ ഒന്നും നടന്നില്ല. ചെറുപ്പത്തിൽ എങ്ങനെ സിനിമയിലേക്ക് പരിശ്രമിക്കണം എന്നൊന്നും അറിയില്ലായിരുന്നു. നായികയാകാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നത് കൊണ്ടാകും ദൈവം എന്റെ മകളിലൂടെ ആ ആഗ്രഹങ്ങൾ സാധിച്ച് തന്നത്. മെമ്പർ രമേശൻ ഷൂട്ടിങ് അനുഭവം പോലും എന്നും ഓർമയിൽ നിൽക്കുന്നതാണ്’ ബിന്ദു പങ്കജ് പറയുന്നു.
Post Your Comments