GeneralLatest NewsNEWS

നടി നവ്യ നായർ ഇനി ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസിഡർ

ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസിഡറായി നടി നവ്യ നായരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന യോ​ഗത്തിലാണ് നഗരസഭ കൗണ്‍സില്‍ നവ്യയുടെ പേര് പ്രഖ്യാപിച്ചത്. ‘ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂര്‍’ പദ്ധതിയുമായി ബന്ധപ്പെട്ട് മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാ​ഗമായാണ് ന​ഗരസഭയുടെ തീരുമാനം.

നഗരസഭയുടെ ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ പ്രചരണത്തിനുമായാണ് നവ്യ നായരെ ശുചിത്വ അംബാസിഡറായി തെരഞ്ഞെടുത്തത്. ‘ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂര്‍’ പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും, പൊതുജനങ്ങള്‍ ഇതിനോട് സഹകരിക്കണമെന്നും കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button