കൊച്ചി: സൂപ്പർ താരം മമ്മൂട്ടിയെക്കുറിച്ച് ആരാധകർ പറയുന്ന പ്രശംസാ വാക്കാണ് ‘ഏജ് ഇൻ റിവേഴ്സ് ഗിയർ’ എന്നത്. 16 വർഷങ്ങൾക്കു മുമ്പ് മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച അദിതി റാവു ഹൈദരി നായികയായി അഭിനയിച്ച ‘ഹേയ് സിനാമിക’ റിലീസിനൊരുങ്ങുമ്പോൾ ആരാധകർ ചർച്ചയാക്കുന്നതും ഇക്കാര്യം തന്നെയാണ്. ചിത്രത്തിലെ നായികമാരിലൊരാളായ അദിതി റാവു ഹൈദരിയുടെ പ്രായത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.
ദുൽഖർ, അദിതി റാവു ഹൈദരി, കാജൽ അഗർവാൾ എന്നിവരാണ് ‘ഹേയ് സിനാമിക’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. മമ്മൂട്ടിയുടെ നായികയായി 2006ൽ പ്രജാപതി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തിയ അദിതി 16 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയുടെ മകൻ ദുൽഖറിന്റെയും നായികയാവുകയാണ്. ഇപ്പോൾ, അദിതിയുടെ പ്രായമെത്രയായിരിക്കും എന്നാണ് ആരാധകരുടെ അന്വേഷണം.
മാറിടം വലുതാക്കാന്‍ ശസ്ത്രക്രിയ: ദുരനുഭവം തുറന്നു പറഞ്ഞ് ദീപിക പദുക്കോൺ
വർഷങ്ങൾ കഴിഞ്ഞിട്ടും പ്രജാപതിയിൽ അഭിനയിക്കുമ്പോഴുള്ള രൂപത്തിൽ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും അദിതിക്ക് സംഭവിച്ചിട്ടില്ല. മമ്മൂട്ടിയുൾപ്പെടെയുള്ള സൂപ്പർതാരങ്ങളുടെ പ്രായത്തെ വെല്ലുന്ന ലുക്കും ഗ്ലാമറും ആരാധകർ ആഘോഷമാക്കുമ്പോൾ നായികമാരുടെ നേട്ടങ്ങൾ ശ്രദ്ധിക്കപെടുന്നില്ല എന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന വിമർശനം.
Post Your Comments