റഷ്യ- യുക്രെയ്‌ൻ യുദ്ധമുഖത്തു നിന്നും രക്ഷനേടാൻ പാക് വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പതാക ഉപയോഗിക്കുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒടുവില്‍ പാകിസ്താനിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയുടെ വില മനസ്സിലായെന്ന നിരീക്ഷണവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സമൂഹമാധ്യമത്തിൽ ഈ വാർത്ത പങ്കുവച്ചുകൊണ്ടാണ് പണ്ഡിറ്റിന്റെ പ്രതികരണം.
പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ..
ഒടുവിൽ പാകിസ്താനിലെ വിദ്യാർഥികൾക്ക് ഇന്ത്യയുടെ വില മനസ്സിലായി . ഇന്ത്യന്‍ പതാക ഉയര്‍ത്തി, ‘ഭാരത് മാതാ കീ ജയ്’ വിളിച്ചും യുക്രെയ്‌നില്‍ കുടുങ്ങിയ പാകിസ്താന്‍ വിദ്യാർത്ഥികൾ രക്ഷപെട്ടു . പാകിസ്ഥാൻ ഇതുവരെ ഉക്രൈനിൽ കുടുങ്ങിയ സ്വന്തം പ്രജകളെ രക്ഷിക്കുവാൻ ഒന്നും ചെയ്തില്ല .
യുദ്ധമേഖലയില്‍ രക്ഷപെടുവാൻ അതിർത്തിയിലേക്ക് പോകുന്ന വാഹനത്തില്‍ ദേശീയ പതാക പ്രദര്‍ശിപ്പിച്ചാല്‍ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് റഷ്യക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് പാക് വിദ്യാര്‍ത്ഥികള്‍ ഇതു പിന്തുടരുന്നത്.
യുക്രെയ്‌നില്‍ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടാനായി ഇന്ത്യന്‍ പതാക ഉപയോഗിക്കുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വിഡിയോ വൈറലാകുന്നു.
സ്വന്തം രാജ്യത്തിലെ സർക്കാരിന് വേണ്ടാതായതോടെ രക്ഷപ്പെടാനായി മറ്റ് വഴികളില്ലെന്ന് പാകിസ്താൻ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു . ഇന്ത്യയെ ബഹുമാനിക്കുന്നു അതിനാൽ ഇന്ത്യാക്കാരെ ഒന്നും ചെയ്യില്ല എന്ന് റഷ്യ നിലപാട് എടുത്തിരുന്നു.
ഈ വിഷയത്തിൽ പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ വലിയ വിമർശനം നേരിടുകയാണ്.
Post Your Comments