വെബ് സീരീസുകളിലൂടെയും ടിക്ക് ടോക്ക് വീഡിയോകളിലൂടെയും ശ്രദ്ധനേടി ചക്കപ്പഴം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായ താരമാണ് റാഫി. ചക്കപ്പഴത്തിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഏറ്റവും ജനപ്രിയനായത് റാഫി അവതരിപ്പിക്കുന്ന സുമേഷ് എന്ന കഥാപാത്രമാണ്. ചക്കപ്പഴത്തിലെ പ്രകടനത്തിന് മികച്ച ഹാസ്യ നടനുള്ള സംസ്ഥാന പുരസ്‌ക്കാരവും താരം നേടിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു റാഫിയുടെ വിവാഹം. ടിക്ക് ടോക്ക്, റീൽസ് എന്നിവയിലൂടെ ശ്രദ്ധേയയായ മഹീനയെയാണ് റാഫി ജീവിത സഖിയാക്കിയത്. ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. ആർഭാടമായി നടന്ന വിവാഹ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തിരുന്നു. ഒന്നര വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോൾ മഹീന തന്റെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ റാഫി.
റാഫിയുടെ വാക്കുകൾ :
‘മഹീനയും ടിക്ക് ടോക്കുകൾ ചെയ്യാറുണ്ട്. ഞങ്ങളുടെ വീടുകൾ തമ്മിൽ അരമണിക്കൂർ വ്യത്യാസമേയുള്ളൂ. അവളെ ഞാൻ കുഞ്ഞാ എന്നാണ് വിളിക്കുന്നത്. അവൾ എനിക്ക് എന്റെ കുഞ്ഞിനെപ്പോലെയാണ്. ചക്കപ്പഴം സീരിയൽ കണ്ട് ഇഷ്ടം തോന്നിയ കാര്യം മഹീന പറഞ്ഞു. ഞങ്ങളുടെ പ്രണയത്തിൽ ആദ്യം പ്രപ്പോസ് ചെയ്തതും മഹീനയാണ്. ഞങ്ങൾ തമ്മിൽ വഴക്കുകൾ വളരെ കുറവാണ്. പ്രധാനമായും വഴക്കുണ്ടാകുന്നത് ഫോൺ വിളിച്ചാൽ എടുക്കുന്നില്ല എന്ന കാര്യത്തിനാണ്. മറ്റുള്ള കാര്യങ്ങളിലൊന്നും നിർബന്ധമുള്ളയാളല്ല. ഞങ്ങൾ വളരെ കൂൾ കപ്പിൾ ആണ്’.
Post Your Comments