ഡിജിറ്റല്‍ യുഗത്തിലെ എല്ലാത്തരം മാറ്റങ്ങളും ‘ഭീഷ്മ പര്‍വ്വ’ത്തിലുണ്ടാകുമെന്ന് മമ്മൂട്ടി. ബിലാലിന് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടാണോ ഭീഷ്മയെന്ന ഒരു ചോദ്യത്തിന് മറുപടിയായാണ് താരത്തിന്റെ പ്രതികരണം. മൈക്കിള്‍ എന്ന കഥാപാത്രത്തിന് ‘ബിലാല്‍’ എന്ന കഥാപാത്രവുമായി സാമ്യത തോന്നാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
‘ബിഗ് ബി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ബിലാല്‍’ ആണ് ആദ്യം അമല്‍ നീരദ് ആദ്യം ഒരുക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ ബിലാലിന് പകരം ഭീഷ്മ പര്‍വ്വം ഒരുക്കുകയായിരുന്നു.
മമ്മൂട്ടിയുടെ വാക്കുകൾ :
‘ഇത് വേറെ വെടിക്കെട്ടാണ്. ആ കഥയുമായി ഒരു സാമ്യവുമില്ല. ചിലപ്പോള്‍ കഥാപരിസരവുമായി ബന്ധമുണ്ടാകും. ബിഗ് ബിയിലെ പോലെ മട്ടാഞ്ചേരി ഒക്കെയാണ് ഈ ചിത്രത്തിന്റെയും ലൊക്കേഷന്‍. മൈക്കിളിനെ ബിലാല്‍ അല്ലാതാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ബിലാല്‍ വന്നാല്‍ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കും.
അമല്‍ നീരദിന്റെ കയ്യില്‍ പുതുതായി എന്തെങ്കിലും പറയുവാനുണ്ടാകും. തന്നെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യിക്കാനും ഉണ്ടാകും. 15 വര്‍ഷം കഴിഞ്ഞ് വരുമ്പോള്‍ എല്ലാ അപ്ഗ്രേഡേഷനുമുണ്ടാകും. എല്ലാത്തരത്തിലുമുള്ള പുതുക്കലുകളുമുണ്ട്. സിനിമ മാറി. പ്രേക്ഷകര്‍ മാറി, ഡിജിറ്റല്‍ യുഗമായി, ഈ കാലത്തിന്റെ മാറ്റങ്ങളുമൊക്കെ സിനിമയിലുമുണ്ടാകും’.
Post Your Comments