ശ്യാമപ്രസാദിന്റെ സംവിധാനത്തിലൊരുങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ആസിഫ് അലി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിക്കാന്‍ ആസിഫിനായി. സൗമ്യമായുള്ള തന്റെ പെരുമാറ്റത്തിലൂടെയും ആസിഫ് മറ്റുള്ളവര്‍ക്ക് പ്രിയങ്കരനാണ്.
സാധാരണ മറ്റു താരങ്ങള്‍ കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഇഷ്ടമായില്ല എന്നുമാത്രമേ പറയാറുള്ളുവെന്നും എന്നാല്‍ ആസിഫ് അതില്‍നിന്നും വ്യത്യസ്തനാണെന്നും പറയുകയാണ് സംവിധായകന്‍ സേതു കാന്‍ചാനല്‍ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ.
സംവിധായകന്റെ വാക്കുകൾ :
‘ആസിഫുമായി എനിക്ക് ഒരുപാട് നാളത്തെ ബന്ധമുണ്ട്. അദ്ദേഹം സഹോദര തുല്യന്‍ ആണ്. ഒരിക്കല്‍ മറ്റൊരു സംവിധായകന് വേണ്ടി ആസിഫിന്റെയടുക്കല്‍ ഒരു കഥ പറയുവാന്‍ പോയിരുന്നു. മലയാളത്തിലെ തന്നെ പ്രശസ്തനായ ഒരു സംവിധായകനായിരുന്നു ചിത്രം ചെയ്യേണ്ടിയിരുന്നത്.
കഥ പറയുന്ന സമയം ആ സംവിധായകനും മറ്റു ചിലരും എന്നോടൊപ്പമുണ്ടായിരുന്നു. കഥ മുഴുവന്‍ കേട്ട ശേഷം ആസിഫ് തനിക്ക് ഇത് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞതിനുശേഷം ആസിഫ് എന്നെ മാത്രം പുറത്തേക്ക് വിളിച്ചു കൊണ്ടുപോയിട്ട് പറഞ്ഞു, ‘ചേട്ടാ, എനിക്കിത് ഇഷ്ടപ്പെട്ടില്ല, സേതുവേട്ടന്‍ ഈ കഥ എഴുതരുത്’ എന്ന്.
സാധാരണ മറ്റു താരങ്ങള്‍ കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഇഷ്ടമായില്ല എന്നുമാത്രമേ പറയാറുള്ളൂ. പക്ഷേ അതില്‍നിന്നും വ്യത്യസ്തനായി ആസിഫ് കാണിച്ച ഒരു വലിയ സവിശേഷതയായി എനിക്ക് ആ സംഭവത്തിലൂടെ തോന്നി’.
Post Your Comments