GeneralLatest NewsNEWS

സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ പൂര്‍ണ സ്വാതന്ത്ര്യം നേടൂ: വനിത ശിശുവികസന വകുപ്പിനായി പുതിയ വീഡിയോയുമായി ബേസില്‍ ജോസഫ്

സ്ത്രീകൾ ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണമെന്നും, സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ പൂര്‍ണ സ്വാതന്ത്ര്യം നേടണമെന്നും സംവിധായകൻ ബേസില്‍ ജോസഫ്. ‘ഇനി വേണ്ട വിട്ടുവീഴ്ച്ച’ എന്ന ഹാഷ് ടാഗില്‍ വനിത ശിശുവികസന വകുപ്പിനായുള്ള പുതിയ വീഡിയോയിലാണ് ബേസില്‍ പ്രതികരിച്ചത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലൂന്നിയാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയിലെ ഉഷയെ പോലെ ആരേയും ആശ്രയിക്കാതെ പകരം ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ബേസില്‍ വീഡിയോയില്‍ പറയുന്നു.

ബേസിലിന്റെ വാക്കുകൾ :

‘മിന്നല്‍ മുരളിയിലെ ഉഷയെ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ. ഓരോ കാലത്തും ഉഷക്ക് ഓരോരുത്തരെ ആശ്രയിക്കേണ്ടി വരുന്നു. ചേട്ടനെ, ചേട്ടന്റെ സുഹൃത്തിനെ, ഷിബുവിനെ. ഉഷക്ക് സ്വന്തമായി വരുമാനം ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമായിരുന്നോ. ഭര്‍ത്താവ് ഇട്ടിട്ട് പോയാലും അന്തസായി ജീവിക്കാമായിരുന്നില്ലേ. മകളുടെ ചികിത്സ നടത്താമായിരുന്നില്ലേ.

സ്ത്രീകള്‍ക്ക് ഫ്രീഡം മാത്രമല്ല, ഫിനാന്‍ഷ്യല്‍ ഫ്രീഡം കൂടി വേണം. അതുകൊണ്ട് ലേഡീസ്, നിങ്ങള്‍ ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം. സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ പൂര്‍ണ സ്വാതന്ത്ര്യം നേടൂ. ആരേയും ആശ്രയിക്കാതെ മിന്നിത്തിളങ്ങൂ. ഫിനാന്‍ഷ്യല്‍ ഫ്രീഡം നേടുന്നവരെ, ഇനി വേണ്ട വിട്ടുവീഴ്ച’.

shortlink

Related Articles

Post Your Comments


Back to top button