InterviewsLatest NewsNEWS

ആ സമയത്ത് ഒന്നും വേണ്ട അസുഖമില്ലാതെ എഴുന്നേറ്റ് നില്‍ക്കാന്‍ മാത്രം കഴിഞ്ഞാല്‍ മതി എന്നായിരുന്നു പ്രാര്‍ത്ഥന: അനീഷ് രവി

ഏകദേശം 20 വര്‍ഷത്തോളമായി മിനിസ്‌ക്രീനില്‍ സജീവമായ താരമാണ് അനീഷ് രവി. സ്‌നേഹ തീരം’ എന്ന സീരിയലിലൂടെ എത്തിയ അനീഷ് മോഹനം, സ്ത്രീ, മിന്നുകെട്ട്, ആലിപ്പഴം തുടങ്ങിയ നിരവധി സീരിയലുകളില്‍ അഭിനയിച്ചിരുന്നു. മരണത്തെ മുഖാമുഖം കണ്ട സന്ദര്‍ഭങ്ങള്‍ താണ്ടിയാണ് അനീഷ് പ്രേക്ഷകരുടെ മുന്നില്‍ ചിരിച്ച് കൊണ്ട് പ്രത്യക്ഷപ്പെട്ടിരുന്നത്. ഇപ്പോഴിതാ, ആ ശക്തമായ പോരാട്ടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടന്‍ ഒരു അഭിമുഖത്തിൽ.

അനീഷിന്റെ വാക്കുകൾ :

2016 2017 കാലഘട്ടത്തില്‍ മിന്നുകെട്ട് എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുമ്പോഴണ് കടുത്ത തലവേദന അനുഭവപ്പെട്ടത്. വേദന സംഹാരികള്‍ പലതും കഴിച്ചിട്ടും തലവേദനയ്ക്ക് മാറ്റം ഒന്നുമില്ല. ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. തലവേദനയ്ക്ക് ചികിത്സ നേടിയെങ്കിലും മാറ്റം ഒന്നും ഉണ്ടായില്ല. തലവേദന കാരണം എല്ലാം കൈവിട്ട് പോകുന്ന അവസ്ഥയായിരുന്നു. രോഗം എന്താണ് എന്ന് തിരിച്ചറിയാന്‍ പറ്റിയില്ല. ആ സമയത്ത് ഒന്നും വേണ്ട, അസുഖമില്ലാതെ എഴുന്നേറ്റ് നില്‍ക്കാന്‍ മാത്രം കഴിഞ്ഞാല്‍ മതി എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. കരിയറും ജീവിതവും എല്ലാം പോകും എന്ന അവസ്ഥയായിരുന്നു.

ഭാര്യയുടെ ചേച്ചി ഡോ. രാജലക്ഷ്മിയാണ് ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ന്യൂറോ സര്‍ജനായ ഡോ. ഈശ്വരിയുടെ അടുത്തെത്തിച്ചത്. തന്റെ തലച്ചോറില്‍ ഒരു സ്പോട്ട് രൂപപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാവുന്നത് അവിടെ വച്ചാണ്. ഓപ്പറേഷന്റെ ആശങ്കയായിരുന്നു പിന്നെ. മരണത്തിന്റെ മുഖത്ത് നിന്ന് എന്നെ രക്ഷിച്ച ഈശ്വരന്‍ തന്നെയാണ് ഡോ. ഈശ്വരി. ആ സമയത്ത് ഡോക്ടര്‍ നല്‍കിയ പിന്തുണയെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. കുഴപ്പമില്ല, ചികിത്സിച്ച് മാറ്റാം എന്നൊക്കെയുള്ള വാക്കുകളാണ് എനിക്ക് ശക്തി നല്‍കിയത്. രണ്ട് വര്‍ഷം നീണ്ടു നിന്ന ചികിത്സയ്ക്ക് ഒടുവിലാണ് പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തിയത്. രോഗം ഇപ്പോള്‍ പൂര്‍ണമായും മാറി.’

 

 

 

shortlink

Related Articles

Post Your Comments


Back to top button