കിളി പോയ പോലെ എന്ന് ട്രോൾ: മദ്യപിച്ചതല്ല, പെയിന്‍ കില്ലറിന്‍റെ സെഡേഷന്‍ ആണെന്ന് ഷൈൻ ചാക്കോയുടെ സഹോദരൻ

വെയിൽ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ നൽകിയ അഭിമുഖങ്ങളുടെ ചില വീഡിയോ ഭാഗങ്ങൾ കട്ട് ചെയ്തെടുത്ത് ട്രോളുകൾ ഉണ്ടാക്കിയവരോട് പ്രതികരണവുമായി താരത്തിന്റെ സഹോദരൻ. മദ്യപിച്ചാണ് ഷൈന്‍ അഭിമുഖങ്ങളില്‍ പങ്കെടുത്തത് എന്ന തരത്തിലായിരുന്നു ട്രോളുകൾ പ്രചരിച്ചത്. എന്നാല്‍, ഷൂട്ടിനിടെ ഷൈനിന് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് പെയിന്‍ കില്ലര്‍ കഴിച്ചതിന്റെ സെഡേഷന്‍ മൂലമാണ് അഭിമുഖത്തിൽ അത്തരം ഒരു പ്രശ്നം ഉണ്ടായതെന്ന് താരത്തിന്റെ സഹോദരൻ ജോ ജോണ്‍ ചാക്കോ ദ ക്യുവിനോട് വെളിപ്പെടുത്തി.

Also Read:എന്ത് കൊണ്ട് വെയിലിന് തിയറ്ററില്‍ ചെറുപ്പക്കാരുടെയും ഫാമിലികളുടെയും കൂട്ടം കാണുന്നില്ല?: ഭദ്രന്‍

തല്ലുമാല, ഫെയര്‍ & ലൗലി എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടയിലാണ് ഷൈനിന്റെ കാല്‍ മുട്ടിലെ ലിഗമെന്റിന് പരിക്ക് പറ്റുന്നത് എന്ന് സഹോദരൻ പറയുന്നു. പരിക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച താരം ചികിത്സയ്ക്ക് ശേഷം ഹോട്ടലിലേക്ക് തിരികെ മടങ്ങുകയായിരുന്നു. ഹോട്ടലില്‍ എത്തി ഉടന്‍ തന്നെയാണ് വെയില്‍ സിനിമയുടെ പ്രമോഷന് വേണ്ടി താരം അഭിമുഖം നൽകിയതെന്നാണ് റിപ്പോർട്ട്.

‘സംഭവത്തിന്റെ സത്യാവസ്ത മനസിലാക്കാതെ തെറ്റായ രീതിയില്‍ ഒരു വ്യക്തിയുടെ ശാരീരിക ബുദ്ധിമുട്ടിനെ കുറിച്ച് കമന്റുകളും ട്രോളുകളും ചെയ്യുന്നത് ശരിയല്ല. കുടുംബം എന്ന നിലയില്‍ വലിയ വിഷമം അനുഭവപ്പെട്ടു. സത്യമിതാണ്, ഷൈൻ മദ്യപിച്ചിട്ടില്ല’, ജോൺ പറയുന്നു.

 

Share
Leave a Comment