നടിയും അവതാരകയും മിമിക്രി കലാകാരിയുമൊക്കെയായി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ കലാകാരിയാണ് സുബി സുരേഷ്. ഇപ്പോഴും ക്രോണിക് ബാച്ചിലറായി നിൽക്കുന്ന നടിമാരിൽ ഒരാളാണ് സുബി. അടുത്തിടെ സന്തോഷ് പണ്ഡിറ്റുമായി നടത്തിയ അഭിമുഖത്തിൽ സുബി നടത്തിയ ‘വിവാഹ അഭ്യർത്ഥന’ ആണ് ഇപ്പോൾ ട്രോളർമാർ ഏറ്റെടുത്തിരിക്കുന്നത്.
‘എന്നെപ്പൊലെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം’ എന്നായിരുന്നു പണ്ഡിറ്റിനോട് സുബി ചോദിച്ചത്. ഇതിന് സന്തോഷ് നൽകുന്ന മറുപടിയാണ് ഹൈലൈറ്റ്. ‘ഞാൻ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്ക് കുറച്ച് അടക്കവും ഒതുക്കവും ഒക്കെ വേണം എന്ന് ആഗ്രഹമുണ്ട്’ എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. ഈ വീഡിയോയിൽ തഗ് സിമ്പലും സുബിക്ക് കിളിപോയ ഇമോജി സിമ്പലും ചേർത്ത് വെച്ചുകൊണ്ടുള്ള വീഡിയോ കട്ട് ആണ് നടി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ‘പണ്ഡിറ്റിനെ കല്ല്യാണം കഴിക്കാനോർത്തതാ, മച്ചാൻ കാലേൽ വാരി തറയിലടിച്ചു. എനിക്കെന്തിന്റെ കേടായിരുന്നു’ എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു പോസ്റ്റ്.
Also Read:ട്രോളന്മാർക്ക് നന്ദി: കാരണം വ്യക്തമാക്കി ഒമർ ലുലു
നിരവധി പേർ വീഡിയോക്ക് കമന്റുകളുടെ രംഗത്തുണ്ട്. സുബിയുടെ മനസിന്റെ സൗന്ദര്യം കാണുന്ന ഒരാൾ വരുമെന്ന് ചിലർ കമന്റ് ചെയ്യുന്നു. എന്നാൽ, സന്തോഷ് പണ്ഡിറ്റിന്റെ സങ്കൽപ്പത്തെ വിമർശിക്കുന്നവരും ഉണ്ട്. മുൻപൊരിക്കൽ തന്റെ വിവാഹ സങ്കല്പത്തെ കുറിച്ച് സുബി തുറന്നു പറഞ്ഞിരുന്നു. ‘എനിക്ക് പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ എനിക്ക് ആരോടും പ്രണയം വരുന്നില്ല. കോമഡി ചെയ്ത് ചെയ്ത് പ്രണയത്തിന്റെ ക്ലച്ച് അടിച്ച് പോയെന്നാണ് തോന്നുന്നത്. നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ. നട്ടെല്ലോട് കൂടി നില്ക്കുന്ന ഒരാളെ വേണം. ഭാര്യയുടെ ചിലവില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന ആളായിരിക്കരുത്, സ്വയം അധ്വാനിച്ച് ഭാര്യയെ നോക്കണം, ഞാന്‍ അഞ്ചിന്റെ പൈസ കൊടുക്കില്ല. പിന്നെയുള്ളത് നമ്മളെ മര്യാദയ്ക്ക് സ്നേഹിക്കണം എന്നുള്ളതാണ്. മദ്യപാനവും മറ്റുമൊക്കെ ആവശ്യത്തിന് ആവാം, അധികമാവരുത്’, സുബി പറഞ്ഞിരുന്നു.
Post Your Comments