തിരുവനന്തപുരം : ഏറെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സർക്കാർ പിന്‍വലിച്ചതിനെ കുറിച്ച് പ്രതികരണവുമായി നടനും എംപിയുമായ സുരേഷ് ഗോപി. കര്‍ഷകര്‍ക്ക് പ്രയോജനകരമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും കണ്ണീരോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമങ്ങള്‍ പിന്‍വലിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണീര്‍ കുടിയ്‌ക്കാന്‍ പോകുന്നത് കര്‍ഷകരാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു
യുദ്ധഭീതിയിൽ നിൽക്കുന്ന യുക്രെയിനിൽ നിന്നും ഇന്ത്യാക്കാരെ വന്ദേഭാരത് യജ്ഞത്തിലൂടെ തിരികെ എത്തിക്കുകയാണ് കേന്ദ്രസർക്കാർ. എന്നാൽ, ഈ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും തെറ്റിദ്ധാരണാ ജനകമായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
‘ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്രത്തിലെ വിവിധ വകുപ്പുകള്‍ കഠിനമായി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. യുക്രെയ്‌നില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് എത്തിക്കാന്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും പരമാവധി ശ്രമിക്കുന്നുണ്ട്. ഇന്ന് തന്നെ റഷ്യന്‍ അതിര്‍ത്തി വഴി ഇന്ത്യക്കാരെ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാ വെല്ലുവിളികളേയും കീഴ്‌പ്പെടുത്തിക്കൊണ്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്’- സുരേഷ് ഗോപി പറഞ്ഞു
.
Post Your Comments