തെന്നിന്ത്യയിലെ തന്നെ ഏറ്റവും ഫാൻ ബേസുള്ള താരമാണ് ദളപതി വിജയ്. ഓൺ സ്‌ക്രീനിലെ അദ്ദേഹത്തിന്റെ മാസ് പെർഫോമൻസും ഓഫ് സ്ക്രീനിലെ അദ്ദേഹത്തിന്റെ പെരുമാറ്റവുമാണ് ഇത്രയധികം ആരാധകരെ സൃഷ്‌ടിക്കാൻ കാരണമായത്. ദളപതിക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷൈന്‍ ടോം ചാക്കോ. പുതിയ വിജയ് ചിത്രം ‘ബീസ്റ്റി’ല്‍ ഷൈനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിജയ് നല്ല ഒതുക്കമുള്ള ആളാണെന്നും പക്ഷേ സ്‌ക്രീനില്‍ വന്നു കഴിഞ്ഞാല്‍ അദ്ദേഹം ആളാകെ മാറുമെന്നും ഷൈന്‍ പറയുന്നു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കഠിനാധ്വാനത്തിലൂടെയാണ് നമ്മൾ ഇന്ന് കാണുന്ന വിജയ് ഉണ്ടായതെന്ന് ഷൈൻ വ്യക്തമാക്കുന്നു.
‘വിജയ് നമ്മുടെ അടുത്ത് സ്റ്റൂളൊക്കെ ഇട്ട് വന്നിരിക്കും. നല്ല കമ്പനിയുള്ള ആളൊന്നുമല്ല. ഭയങ്കര പാവമാണ്. വളരെ ഒതുക്കത്തിലാണ് സംസാരമൊക്കെ. എന്റെ അച്ഛനും അമ്മയുമൊക്കെ കാണാന്‍ വന്നിരുന്നു,’ ഷൈന്‍ പറഞ്ഞു.
‘പലരും പറയാറുണ്ടല്ലോ, വിജയ് സാർ ഫസ്റ്റ് ടേക്കിൽ ഡാൻസ് സ്റ്റെപ്പ്സ്, ഡയലോഗ്സ് ഒക്കെ ഓക്കെ ആക്കുന്നു എന്നെല്ലാം. നമ്മളെ എന്റർടൈൻ ചെയ്യിക്കാൻ ഓൺസ്‌ക്രീനിൽ അദ്ദേഹം ചെയുന്ന ഒരോ കാര്യങ്ങൾക്കും അത്രമേൽ എഫെർട്ട് എടുക്കുന്നുണ്ട്. സിനിമയില്‍ കാണുന്നത് പോലെ സ്മാര്‍ട്ടായി ഡാന്‍സ് ഒക്കെ കളിക്കുന്ന ഒരാളേ അല്ല വിജയ്. ആളൊരു ഗൗരവക്കാരനാണ്. പുള്ളീടെ പ്രായത്തിന്റേതായ പക്വതയുള്ള ഒരാളാണ്. പക്ഷേ സ്‌ക്രീനില്‍ കയറി ഡാന്‍സ് ഒക്കെ അങ്ങ് തുടങ്ങിയാല്‍ 30 വയസ്സുകാരനൊക്കെ ആവും. ഷൂട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹം ഡെയിലി ഡാൻസ് പ്രാക്ടീസ് ചെയ്യും. ഇപ്പോഴും സ്ഥിരമായി തന്റെ ഉള്ളിലെ സ്‌ക്കിൽസിനെ പോളിഷ് ചെയ്ത് വീണ്ടും വീണ്ടും മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ് അദ്ദേഹം. കഠിനാധ്വാനത്തിലൂടെയൊക്കെയാണ് ഇന്ന് നമ്മൾ കാണുന്ന ഒരു വിജയ് ഉണ്ടായത്’, ഷൈൻ പറയുന്നു.
Leave a Comment